സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Saturday, May 20, 2017

ശ്രീകൃഷ്ണവിലാസം സർഗ്ഗം മൂന്ന്

ശ്രീകൃഷ്ണവിലാസം സർഗ്ഗം - 3

1.          പ്രാതഃ പ്രലംബപ്രമുഖാനമാത്യാൻ
സർവാൻ സമാഹൂയ സ ഭോജരാജഃ
സവിഭ്രമപ്രേരിതദൃഷ്ടിദത്തേ
സ്ഥാനേ നിഷണ്ണാനവദദ്വിനീതഃ

പ്രാതഃ (അ) പ്രഭാതത്തിൽ
സഃ (തച്ഛ പു പ്ര ഏ) ആ
ഭോജരാജഃ (അ പു പ്ര ഏ) ഭോജരാജാവ്
പ്രലംബപ്രമുഖാൻ (അ പു ദ്വി ബ) പ്രലംബൻ പ്രമുഖനായുള്ള
സർവാൻ (അ പു ദ്വി ബ) എല്ലാ
അമാത്യാൻ (അ പു ദ്വി ബ) അമാത്യന്മാരെ
സമാഹൂയ (ല്യ അ) സമാഹ്വാനം ചെയ്തിട്ട് - വിളിച്ചിട്ട്
സവിഭ്രമപ്രേരിതദൃഷ്ടിദത്തേ (അ ന സ ഏ) വിഭ്രമത്തോടു കൂടി പ്രേരിപ്പിക്കപ്പെട്ട ദൃഷ്ടികളാൽ  ദത്തമായ
സ്ഥാനേ (അ ന സ ഏ) സ്ഥാനത്തിൽ
നിഷണ്ണാൻ (അ പു ദ്വി ബ) നിഷണ്ണന്മാരായ - ഇരിക്കുന്നവരായ
(താൻ) അവരോട്
വിനീതഃ (അ പു പ്ര ഏ) വിനീതനായി
അവദത് (ലങ്ങ് പ പ്രപു ഏ) പറഞ്ഞു

പ്രഭാതത്തിൽ കംസൻ, പ്രലംബൻ തുടങ്ങിയ എല്ലാ മന്ത്രിമാരെയും വിളിച്ച്, വിഭ്രമത്തോടു കൂടിയ കണ്ണുകളാൽ കാണിച്ച സ്ഥലങ്ങളിൽ ഇരുത്തിയശേഷം അവരോട് വിനീതനായി പറഞ്ഞു

2.         സന്ദിഹ്യ മോഹാദ്വസുദേവവാക്യം
മയാ പ്രമാണീകൃതഭൂതവാചാ
ഹതാ നൃശംസേനസുതാ ഭഗിന്യാഃ
തേനാവിലം മേ ഹൃദയം യശോപി

പ്രമാണീകൃതഭൂതവാചാ (ച പു തൃ ഏ)          ഭൂതവാക്ക് പ്രമാണമായി എടുത്ത ( അശരീരി പ്രമാണമാക്കിയ)
നൃശംസേന ( അ പു തൃ ഏ) നൃശംസനായ (പാപിയായ)
മയാ ( അസ്മ തൃ ഏ) എന്നാൽ
വസുദേവവാക്യം ( അ ന ദ്വി ഏ) വസുദേവന്റെ വാക്കിനെ
മോഹാത് (അ പു പ ഏ) മോഹം ഹേതുവായി
സന്ദിഹ്യ (ല്യ അ) സന്ദേഹിച്ചിട്ട്

ഭഗിന്യാഃ (ഈ സ്ത്രീ ഷ ഏ) ഭഗിനിയുടെ
സുതാഃ  ( അ പു പ്ര ബ) സുതന്മാർ
ഹതാഃ  (അ പു പ്ര ബ) ഹതന്മാരായി

തേന (തഛ ന തൃ ഏ) അതിനാൽ
മേ (അസ്മ ഷ ഏ) എന്റെ
ഹൃദയം (അ ന പ്ര ഏ) ഹൃദയവും
യശഃ (സ ന പ്ര ഏ) യശസ്സും
അപി (അ)
ആവിലം (അ ന പ്ര ഏ) ആവിലമായി

(അഭൂത്) (ലുങ്ങ് പ പ്രപു ഏ) ഭവിച്ചു
3.         ജാതാം പുനഃ കാഞ്ചനകാഞ്ചനാഭാം
സുതാം ഗതായുർന്നിശി ഹന്തുമൈച്ഛം
ഉല്പ്ലുത്യ സാ വ്യോമ്നി ജവാദതിഷ്ഠൽ
ശസ്ത്രോൽക്കടാ ദർശിതദിവ്യരൂപാ

പുനഃ                       (അ)                                       പിന്നീട്
ജാതാം                       (ആ സ്ത്രീ ദ്വി ഏ)            ജാതയായ
കാഞ്ചനാഭാം        (ആ സ്ത്രീ ദ്വി ഏ)                        കാഞ്ചനാഭയായ- സ്വർണ്ണനിറമുള്ള
കാഞ്ചന                    (അ)                                       ഒരു
സുതാം                   (ആ സ്ത്രീ ദ്വി ഏ)                         സുതയെ
ഗതായുഃ                    (സ പു പ്ര ഏ)                 ഗതായുവായ - മരണാസന്നനായ
അഹം                       (അസ്മ പ്ര ഏ)                ഞാൻ
നിശി                       (ആ സ്ത്രീ സ ഏ)             രാത്രിയിൽ
ഹന്തും                      (തുമുൻ അ)                       കൊല്ലുവാൻ
ഐച്ഛം                      (ലങ്ങ് പ ഉ പു ഏ)          ഇച്ഛിച്ചു
സാ                              (തഛ സ്ത്രീ പ്ര ഏ)        അവൾ
ദർശിതദിവ്യരൂപാ        (ആ സ്ത്രീ പ്ര ഏ)  ദിവ്യരൂപത്തെ ദർശിപ്പിച്ച്
ഉല്പ്ലുത്യ                            (ല്യ അ) -                   ഉല്പതിച്ചിട്ട് - ചാടി
ശസ്ത്രോൽക്കടാ               (ആ സ്ത്രീ പ്ര ഏ) ശസ്ത്രോൽക്കടയായി
ജവാത്                                  (അ പു പ ഏ)       വേഗത്തിൽ
വ്യോമ്നി                          (ന ന സ ഏ)            ആകാശത്തിൽ
അതിഷ്ഠൽ                         (ലങ്ങ് പ പ്രപു ഏ) സ്ഥിതി ചെയ്തു

ആറു കുട്ടികളെ കൊന്നതിനു ശേഷം ജനിച്ച സ്വർണ്ണവർണ്ണമുള്ള ഒരു പെൺകുഞ്ഞിനെ, ആസന്നമൃത്യുവായ ഞാൻ  രാത്രിയിൽ കൊല്ലുവാനുദ്യമിച്ചു. അവൾ തന്റെ ദിവ്യരൂപം കാണിച്ചു കൊണ്ട് മേല്പോട്ടുയർന്ന് ആയുധധാരിണിയായി ആകാശത്തിൽ സ്ഥിതി ചെയ്തു


4.         നിയമ്യ സാ മാതുല ഇത്യമർഷം
പ്രസേദുഷീ മാമവദച്ച ബാലാ
അരിമ്മഹീയാനജനീഷ്ഠ ഭൂമൗ
തവോചിതം സമ്പ്രതി ചിന്തയേതി


സാ                  (ത സ്ത്രീ പ്ര ഏ)               ആ
ബാലാ           (ആ സ്ത്രീ പ്ര ഏ)            കുട്ടി
മാതുലഃ         ( അ പു പ്ര ഏ)                 മാതുലൻ
ഇതി               (അ)                                       എന്ന്
അമർഷം     ( അ പു ദ്വി എ)                 അമർഷത്തെ
നിയമ്യ         (ല്യ അ)                                 നിയന്ത്രിച്ചിട്ട്
പ്രസേദുഷീ (ഈ സ്ത്രീ പ്ര ഏ)            പ്രസാദവതിയായി
ഭൂമൗ          (ഇ സ്ത്രീ സ ഏ)              ഭൂമിയിൽ
തവ                (യുഷ്മ ഷ ഏ)                  നിന്റെ
മഹീയാൻ   (സ പു പ്ര ഏ)                   മഹീയാനായ
അരിഃ           (ഇ പു പ്ര ഏ)                    അരി
അജനീഷ്ട     (ലുങ്ങ് പ പ്രപു ഏ)       ജനിച്ചു
സമ്പ്രതി        (അ)                                        ഇപ്പോൾ
ഉചിതം        (അ ന ദ്വി ഏ)                     ഉചിതത്തെ
ചിന്തയ         (ലോട് പ മപു ഏ)          ചിന്തിച്ചാലും
ഇതി               (അ)                                        എന്ന്
മാം                 (അസ്മ  ദ്വി എ)               എന്നോട്
അവദത്      (ലങ്ങ് പ പ്രപു ഏ)         പറഞ്ഞു
ച (അ)


മാതുലനാണല്ലൊ എന്ന് വിചാരിച്ച് കോപത്തെ നിയന്ത്രിച്ച്, പ്രസന്നയായി അവൾ എന്നോട് ഇപ്രകാരം പറഞ്ഞു "നിന്റെ ഉൽകൃഷ്ടനായ ശത്രു ഭൂമിയിൽ ജനിച്ചു ഇപ്പോൾ വേണ്ടത് എന്താണെന്ന് ആലോചിച്ചു കൊള്ളുക"


5.           വ്യാഹൃത്യ മാം ദ്യാം പ്രതി ദേവനാരീ-
ഗണൈർഗ്ഗതായാമിതി സേവിതായാം
ദേവ്യാമഹം ദുശ്ചരിതം സ്വമേവ
ധ്യായൻ വിനിദ്രോ രജനീമനൈഷം

ഇതി              (അ)                            ഇപ്രകാരം

മാം              (അസ്മ, ദ്വി ഏ)    എന്നോട്
വ്യാഹൃത്യ        (ല്യ അ)                      വ്യാഹരിച്ചിട്ട് - പറഞ്ഞിട്ട്
ദേവനാരീഗണൈഃ    (അ പു തൃ ബ)        ദേവനാരീഗണങ്ങളാൽ
സേവിതായാം                 (ആ സ്ത്രീ സ ഏ)    സേവിതയായ
(തസ്യാം ആ)
ദേവ്യാം                            (ഇ സ്ത്രീ സ ഏ)       ദേവി
ദ്യാം             (ഒ സ്ത്രീ ദ്വി ഏ)      ദ്യോവിനെ
പ്രതി            (അ)                              കുറിച്ച്
ഗതായാം          (ആ സ്ത്രീ സ ഏ)  ഗതയായിരിക്കെ

അഹം           (അസ്മ പ്ര ഏ)       ഞാൻ
സ്വം                                    (അ ന ദ്വി ഏ)          സ്വമായ
ദുശ്ചരിതം         (അ ന ദ്വി ഏ)         ദുശ്ചരിതത്തെ
സ്മരൻ                            (ത പു പ്ര ഏ)          സ്മരന്നായിട്ട്
ഏവ            ( അ)                          തന്നെ
വിനിദ്രഃ          ( അ പു പ്ര ഏ)     വിനിദ്രനായിട്ട്
രജനീം           (ഈ സ്ത്രീ ദ്വി ഏ) രജനിയെ
അനൈഷം         (ലുങ്ങ് പ പ്ര ഏ) നയിച്ചു

ഇപ്രകാരം എന്നോട് പറഞ്ഞിട്ട് ദേവനാരീഗണങ്ങളാൽ സേവിതയായ ദേവി സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ ഞാൻ എന്റെ ദുഷ്കർമ്മങ്ങളെ ഓർത്തു കൊണ്ട് ഉറക്കമില്ലാതെ രാത്രികഴിച്ചുകൂട്ടി

6.         യുദ്ധേഷു ദേവാ പുരുഹൂതമുഖ്യാ
ഭഗ്നാ മയാ സ്ഥാതുമശക്നുവന്തഃ
അശ്വാൻ പരിത്യജ്യ വിമുച്യ നാഗാൻ
മുക്ത്വാ ച ശസ്ത്രാണി ദിശോ ദ്രവന്തി
യുദ്ധേഷു      (അ ന സ ബ)          യുദ്ധങ്ങളിൽ
മയാ         (അസ്മ തൃ ഏ)    എന്നാൽ
ഭഗ്നാ         (അ പു പ്ര ബ)     ഭഗ്നന്മാരായ

പുരുഹൂതമുഖ്യാ(അ പു പ്ര ബ)   പുരിഹൂതമുഖ്യന്മാരായ
ദേവാ         (അ പു പ്ര ബ)   ദേവന്മാർ

സ്ഥാതും                    (തുമുൻ അ)         സ്ഥിതി ചെയ്യുവാൻ
അശക്നുവന്തഃ   (ത പു പ്ര ബ)   അശക്നുവത്തുകളായിട്ട്
അശ്വാൻ       (അ പു ദ്വി ബ) അശ്വങ്ങളെ
പരിത്യജ്യ      (ല്യ അ)               പരിത്യജിച്ചിട്ടും
വിമുച്യ       (ല്യ അ)               വിമോചിപ്പിച്ചിട്ടും
നാഗാൻ                    (അ പു ദ്വി ബ) നാഗങ്ങളെ

ശസ്ത്രാണി             ( അ ന ദ്വി ബ)    ശസ്ത്രങ്ങളെ
മുക്ത്വാ        (ക്ത്വാ അ)        മോചിപ്പിച്ചിട്ടും

ദിശഃ                         (ശ സ്ത്രീ ദ്വി ബ) ദിക്കുകളെ
ദ്രവന്തി        (ലട് പ പ്ര ബ) ദ്രവിക്കുന്നു

എന്നാൽ യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ടവരായ ദേവേന്ദ്രാദി ദേവന്മാർ ജീവിക്കുന്നതിന്  അസമർത്ഥരായിട്ട് കുതിരകളെയും ആനകളെയും ആയുധങ്ങളെയും ഉപേക്ഷിച്ചിട്ട് നാനാദിക്കുകളിലേക്ക് ഓടിപ്പോകുന്നു
7.         തദേഷു നൈകോപി ഭുവം ഗതോ മേ
ശക്നോതി കർത്തും പ്രതികൂലഭാവം
മഹീയസഃ കിം ഘടതേ പരാഗഃ
സമീരണസ്യാഭികമുഖം പ്രസക്തും

തത് - (അ) അതിനാൽ
ഏഷു ( ഇദംശബ്ദം പു സ ബ) ഇവരിൽ
ഏകഃ (അ പു പ്ര ഏ) ഒരുവൻ
അപി (അ) പോലും
ഭുവം (ഊ സ്ത്രീ ദ്വി ഏ) ഭൂവിനെ
ഗതഃ  (അ പു പ്ര ഏ) ഗതനായിട്ട്
മേ   (അസ്മ ഷ ഏ) എനിക്ക്
പ്രതികൂലഭാവം ( അ പു ദ്വി ഏ) പ്രതികൂലഭാവത്തെ
കർത്തും (തുമുൻ അ)  ചെയ്യാൻ

ന (അ) + ശക്നോതി  |(ലട്  പ പ്രപു ഏ)    ശക്തനല്ല
പരാഗഃ (അ പു പ്ര എ) പരാഗം
മഹീയസഃ (സ പു ഷ ഏ) മഹീയാനായ
സമീരണസ്യ (അ പു ഷ ഏ) സമീരണന്റെ
അഭിമുഖം ( ക്രി വി) അഭിമുഖമായി
പ്രസക്തും (തുമുൻ അ)  പ്രാപിക്കുവാൻ

കിം (അ) + ഘടതെ (ലട് ആ പ്രപു ഏ) ഘടിക്കുന്നുവൊ?

അതിനാൽ ഈ ദേവന്മാരിൽ ഒരുവനും ഭൂമിയിൽ വന്ന് എനിക്ക് എതിരായി പ്രവർത്തിക്കുവാൻ ശക്തനല്ല. കൊടുങ്കാറ്റിൻ അഭിമുഖമായി വരുന്നതിൻ പൊടീ ഭാവിക്കുന്നതാണൊ?

8.         കിമന്യദാർത്താഭ്യവപത്തികാമഃ
സുരേഷു സന്ദർശിതപക്ഷപാതഃ
അജായതോർവ്യാമസുരാന്നിഹന്തും
സ ഏവ മന്യേ സരസീരുഹാക്ഷഃ


സഃ (തച്ഛ പു പ്ര ഏ) ആ
സരസീരുഹാക്ഷഃ (അ പു പ്ര എ) സരസീരുഹാക്ഷൻ
ഏവ (അ) തന്നെ
ആർത്താഭ്യവപത്തികാമഃ: (അ പു പ്ര എ) ആർത്താഭ്യവപത്തികാമനായിട്ട്
സുരേഷു (അ പു സ ബ) സുരന്മാരിൽ
സന്ദർശിതപക്ഷപാതഃ ( അ പു പ്ര ഏ) സന്ദർശിതപക്ഷപാതനായിട്ട്
അസുരാൻ  (അ പു ദ്വി ബ) അസുരന്മാരെ
നിഹന്തും (തുമുൻ അ) നിഹനിക്കുവാനായിട്ട്

ഉർവ്യാം (ഈ സ്ത്രീ സ ഏ) ഉർവിയിൽ
അജായത (ലങ്ങ് പ പ്രപു ഏ) ജനിച്ചു
മന്യേ (ലട് പ ഉപു ഏ) ഞാൻ വിചാരിക്കുന്നു
അന്യൽ (അ ന പ്ര ഏ) മറ്റ്
കിം ( കിംശബ്ദം ന പ്ര ഏ) എന്ത്?


ആ മഹാവിഷ്ണു തന്നെ  ദുഃഖിതരെ രക്ഷിക്കുന്നതിൽ ആഗ്രഹത്തോടു കൂടിയവനായി ദേവന്മാരുടെ പേരിൽ പ്രത്യക്ഷമായി സ്നേഹമുള്ളവനായി, അസുരന്മാരെ നശിപ്പിക്കുന്നതിനായി ഭൂമിയിൽ അവതരിച്ചിരിക്കുകയാണ് എന്ന് ഞാൻ വിചാരിക്കുന്നു. മറ്റെന്താകാൻ


9.      
               സർവേ വയം ദൈത്യകുലപ്രസൂതാ
               കേനാപി ജാതാ ഭുവി കാരണേന
              സ തേന സന്നഹ്യതി ജേതുമസ്മാൻ
               ഉക്തോയമർത്ഥഃ കില നാരദേന

സർവേ         (അ പു പ്ര ബ)           സർവന്മാരായിരിക്കുന്ന
വയം             (അസ്മ പ്ര ബ)          നാം
ദൈത്യകുലപ്രസൂതാഃ   (അ പു പ്ര ബ)           ദൈത്യകുലപ്രസൂതരാണ്
കേനാപി       (അ)                               ഏതോ
കാരണേന    (അ ന തൃ ഏ)            കാരണത്താൽ
ഭുവി              (ഊ സ്ത്രീ സ ബ)      ഭൂവിൽ
ജാതാ              (അ പു പ്ര ബ)          ജനിച്ചു
തേന                (തഛ ന തൃ ഏ)          അതിനാൽ
സഃ                  (തഛ പു പ്ര ഏ)       അവൻ
അസ്മാൻ    (അസ്മ ദ്വി ബ)          നമ്മളെ
ജേതും            (തുമുൻ അ)                 ജയിക്കുന്നതിന്
സന്നഹ്യതി  (ലട് പ പ്രപു ഏ)      സന്നഹിക്കുന്നു
അയം            (ഇദംശ പു പ്ര ഏ)   ഈ
അർത്ഥഃ        (അ പു പ്ര ഏ)             അർത്ഥം
നാരദേന      (അ പു തൃ ഏ)              നാരദനാൽ
ഉക്തഃ             (അ പു പ്ര ഏ)            ഉക്തം
കില               (അ)                                 അല്ലൊ

നമ്മളെല്ലാവരും അസുരവംശത്തിൽ ജനിച്ചവരാകുന്നു. ഏതോ കാരനത്താൽ ഭൂമിയിൽ ജനിച്ചവരാണ്. അതിനാൽ അവൻ നമ്മളെ ജയിക്കുവാൻ ഉൽസാഹിക്കുന്നു. ഇക്കാര്യം നാരദനാൽ പറയപ്പെട്ടതാണ്.


10.         അതസ്തദുഛേ  ദവിധൗ വിനിദ്രാഃ
              യതദ്ധ്വമദ്യൈവ ബലാനുരൂപം
              നഖാഗ്രലാവ്യസ്തരുരങ്കുരാത്മാ
              പരശ്വധസ്യാപി തതോതിഭൂമിഃ

അതഃ (അ) ഇത് കാരണം
(യൂയം നിങ്ങൾ)
വിനിദ്രാഃ  (അ പു പ്ര ബ) വിനിദ്രന്മാരായി
തദുഛേ ദവിധൗ (ഇ പു സ ഏ) തദുഛേദവിധിയിൽ
ബലാനുരൂപം (ക്രി വി) ബലാനുരൂപമായി
അദ്യ ഏവ (അ) ഇന്ന് തന്നെ
യതധ്വം (ലോട് ആ മപു ബ) യത്നിച്ചാലും
അങ്കുരാത്മാ (ന പു പ്ര ഏ) അങ്കുരാത്മാവായ
തരുഃ (ഉ പു പ്ര ഏ) തരു
നഖാഗ്രലാവ്യഃ (അ പു പ്ര ഏ) നഖാഗ്രലാവ്യം ആണ്
തതഃ (അ) അതിനു ശേഷം
പരശ്വധസ്യ (അ പു ഷ ഏ) പരശ്വധത്തിന്
അപി (അ) പോലും
അതിഭൂമിഃ (ഇ പു പ്ര ഏ) അതിഭൂമിയായി
ഭവേൽ (ലിങ്ങ് പ പ്രപു ഏ) ഭവിക്കുന്നു

അതിനാൽ നിങ്ങൾ ജാഗരൂകരായിട്ട് അവനെ നശിപ്പിക്കുന്നതിൻ അവരവരുടെ ശക്തിക്കനുസരിച്ച് ഉള്ള കർമ്മങ്ങൾ ഇന്ന് തന്നെ ആരംഭിച്ചാലും. മരം കുരുന്നായിരിക്കുമ്പോൾ നഖം കൊണ്ട് നുള്ളി എടൂക്കാൻ പറ്റും എന്നാൽ പിന്നീട് കോടാലികൊണ്ടു പോലും മുറിക്കാൻ പറ്റാത്തതാകും


11.    യസ്മിൻ  ഭവത്യാശ്രിതവത്സലത്വം
      വിപ്രേഷു യസ്യാസ്തി വിശേഷസംഗഃ
      മനോഹരം യശ്ച ബിഭർത്തി രൂപം
      വധം സ ബാലോർഹതി മൽസകാശാൽ


യസ്മിൻ          (യച്ഛ പു സ ഏ)   യാവനൊരുത്തനിൽ
ആശ്രിതവൽസലത്വം  (അ ന പ്ര ഏ)        ആശ്രിതവൽസലത്വം
ഭവതി           (ലട് പ പ്രപു ഏ) ഭവിക്കുന്നു
യസ്യ            (യച്ഛ പു ഷ ഏ)   യാവനൊരുത്തന്
വിപ്രേഷു         (അ പു സ ബ)     വിപ്രന്മാരിൽ
വിശേഷസംഗഃ               (അ പു പ്ര ഏ)    വിശേഷസംഗം
അസ്തി                            (ലട് പ പ്ര പു ഏ) ഭവിക്കുന്നു
യഃ                                      (യച്ഛ പു പ്ര ഏ)     യാവനൊരുത്തൻ
ച (അ)
മനോഹരം        (അ ന ദ്വി ഏ)           മനോഹരമായ
രൂപം                                (അ ന ദ്വി ഏ)         രൂപത്തെ
ബിഭർത്തി                      (ലട് പ പ്രപു ഏ)   ഭരിക്കുന്നു
സഃ              (തച്ഛ പു പ്ര ഏ)    ആ
ബാലഃ            (അ പു പ്ര ഏ)      ബാലൻ
മത്സകാശാൽ       (അ പു പ എ)        മത്സകാശത്തിൽ നിന്ന്
വധം             (അ പു ദ്വി ഏ)     വധത്തെ
അർഹതി         (ലട് പ പ്രപു ഏ)  അർഹിക്കുന്നു


യാതൊരുത്തനാണൊ ആശ്രിതന്മാരുടെ പേരിൽ വാത്സല്യമുള്ളത്, യാതൊരുത്തനാണൊ ബ്രാഹ്മണരിൽ വിശെഷഭക്തിയുള്ളത്, യാതൊരുത്തൻ മനോഹരമായ ആകൃതിയെ ധരിക്കുന്നുവൊ ആ ബാലൻ എന്റെ സമക്ഷത്ത് നിന്ന് വധത്തെ അർഹിക്കുന്നു


12.   മഖാശ്ച തല്പ്രീതികൃതോ നിവാര്യാഃ
     നിവാരണീയാ ശ്രുതിരഗ്രിമാപി
     തൃണീകൃതാശേഷജനപ്രഭാവാ
     സംസ്തൗതി യാ തന്മഹിമാനമേവ

തല്പ്രീതികൃതഃ   (ത പു പ്ര ബ)   തല്പ്രീതികൃത്തുകളായ
മഖാഃ    (അ പു പ്ര ബ)   മഖങ്ങൾ

നിവാര്യാഃ    (അ പു പ്ര ബ)    നിവാര്യങ്ങൾ ആകുന്നു
അഗ്രിമാ    (ആ സ്ത്രീ പ്ര ഏ)   അഗ്രിമയായ
ശ്രുതിഃ    (ഇ സ്ത്രീ പ്ര ഏ)   ശ്രുതി
അപി (അ) ഉം
നിവാരണീയാ   (ആ സ്ത്രീ പ്ര ബ)   നിവാരണീയയാകുന്നു
യാ   (യച്ഛ സ്ത്രീ പ്ര ഏ)   യാതൊന്ന്
തൃണീകൃതാശേഷജനപ്രഭാവാ   (ആ സ്ത്രീ പ്ര ഏ)   തൃണീകൃതാശേഷജനപ്രഭാവയായിട്ട്
തന്മഹിമാനം  (ന പു ദ്വി ഏ)  തന്മഹിമാവിനെ
ഏവ (അ) തന്നെ
സംസ്തൗതി (ലട് പ പ്രപു ഏ) സംസ്തവിക്കുന്നു


വിഷ്ണുവിന് സന്തോഷം ഉണ്ടാക്കുന്ന യാഗങ്ങളും നിങ്ങൾ തടയണം. വേദപാരായണവും നിങ്ങൾ ഇല്ലാതാക്കണം. എന്തെന്നാൽ അവ സകലജനങ്ങളുടെയും മഹത്വത്തെ നിസ്സാരമാക്കിയിട്ട് ആ വിഷ്ണുവിന്റെ മഹിമയെ തന്നെ അതിശയോക്തിപൂർവം സ്തുതിക്കുന്നു

13.   ഗതേ വിരാമം ഗരുഡധ്വജേസ്മിൻ
        മഖേഷു സർവത്ര നിവാരിതേഷു
       സുരേഷു സർവേഷ്വപി ദുർബ്ബലേഷു
       ഹസ്തേ ഭവിഷ്യത്യമരാവതീ നഃ

അസ്മിൻ (ഇദംശ പു സ ഏ) ഈ
ഗരുഡധ്വജേ (അ പു സ ഏ) ഗരുഡധ്വജൻ
വിരാമം (അ പു ദ്വി ഏ) വിരാമത്തെ
ഗതേ (അ പു സ ഏ)ഗതനായും
സർവത്ര (അ) എല്ലായിടത്തും
മഖേഷു (അ പു സ ബ) മഖങ്ങൾ
നിവാരിതേഷു (അ പു സ ബ) നിവാരിതങ്ങളായും
സർവേഷു (അ പു സ ബ) സർവന്മാരായിരിക്കുന്ന
സുരേഷു (അ പു സ ബ)  സുരന്മാർ
ദുർബ്ബലേഷു (അ പു സ ബ)  ദുർബ്ബലന്മാരായും
അപി (അ)
അമരാവതീ (ഈ സ്ത്രീ പ്ര ഏ) അമരാവതി
നഃ (അസ്മച്ഛ ഷ ബ) നമ്മുടെ
ഹസ്തേ (അ പു സ ഏ)
ഭവിഷ്യതി (ലൃ പ പ്രപു ഏ) ഭവിക്കും


ഈ മഹാവിഷ്ണുവിന്റെ കഥ അവസാനിക്കുകയും യാഗങ്ങൾ എല്ലായിടത്തും മുടക്ക്പ്പെടുകയും ദേവന്മാരെല്ലാം ദുർബ്ബലരായിത്തീരുകയും ചെയ്യുമ്പോൾ ഇന്ദ്രന്റെ രാജധാനിയായ അമരാവതി നമ്മുടെ കയ്യിലാകും

14.    
            ഇത്യൂചുഷസ്തസ്യ പദോപകണ്ഠം
            നീരാജയന്തോ മകുടപ്രഭാഭിഃ
           അവാദിഷുർവിക്രമദർപ്പിതാസ്തേ
           കൃതാട്ടഹാസധ്വനികമ്പിതാശാഃ

തേ (തച്ഛ  പു പ്ര ബ) അവർ
ഇതി (അ) ഇപ്രകാരം
ഊചുഷഃ (സ പു ഷ ഏ) ഊചിവാനായ
തസ്യ (തച്ഛ പു ഷ ഏ) അവന്റെ
പദോപകണ്ഠം (അ പു ദ്വി ഏ) പദോപകണ്ഠത്തെ
മകുടപ്രഭാഭിഃ (ആ സ്ത്രീ തൃ ബ) മകുടപ്രഭകളാൽ
നീരാജയന്തഃ (ത പു പ്ര ബ) നീരാജയത്തുകളായി
വിക്രമദർപ്പിതാഃ ( അ പു പ്ര ബ)വിക്രമദർപ്പിതന്മാരായി
കൃതാട്ടഹാസധ്വനികമ്പിതാശാഃ കൃതാട്ടഹാസധ്വനികമ്പിതാശന്മാരായിട്ട്
അവാദിഷുഃ (ലുങ്ങ് പ പ്രപു ബ) വദിച്ചു

ഇപ്രകാരം പറഞ്ഞ കംസന്റെ പാദാന്തികത്തെ അമാത്യന്മാർ തങ്ങളുടെ കിരീടപ്രഭകളാൽ ശോഭിപ്പിച്ചിട്ട് (പാദത്തിൽ നമസ്കരിച്ചിട്ട്) പരാക്രമത്താൽ അഹംകരിച്ച് അട്ടഹസിക്കുന്നതിന്റെ ശബ്ദം കൊണ്ട് ദിക്കുകളെ വിറപ്പിക്കുന്നവരായിട്ട് ഇങ്ങനെ പറഞ്ഞു

15.
കിം ചിന്തയാ പാർത്ഥിവ ഭുങ്ക്ഷ്വ ഭോഗാൻ
അസ്മാസു ജീവത്സു കുതോ രിപുസ്തേ
കഥം മയൂഖേഷു പരിസ്ഫുരത്സു
സരോജബന്ധോസ്തമസാഭിഭൂതിഃ

പാർത്ഥിവ (അ പു സം പ്ര ഏ) അല്ലയോ പാർത്ഥിവ
ചിന്തയാ (ആ സ്ത്രീ തൃ ഏ) ചിന്തകൊണ്ട്
കിം (കിംശബ്ദം ന പ്ര ഏ) എന്ത്
(ത്വം (അങ്ങ്))
ഭോഗാൻ (അ പു ദ്വി ബ) ഭോഗങ്ങളെ
ഭുങ്ക്ഷ്വ (ലോട് ആ മപു ഏ) ഭുജിച്ചാലും
അസ്മാസു (അസ്മ സ ബ) ഞങ്ങൾ
ജീവത്സു (ത പു സ ബ)  ജീവത്തുകളായിരിക്കുമ്പോൾ
തേ (യുഷ്മ ഷ ഏ) അങ്ങയ്ക്ക്
രിപുഃ (ഉ പു പ്ര ഏ) രിപു
കുതഃ (തസിലന്തം അ) എവിടെ
മയൂഖേഷു (അ പു സ ബ) മയൂഖങ്ങൾ
പരിസ്ഫുരത്സു (ത പു സ ബ) പരിസ്ഫുരത്തുകളായിരിക്കുമ്പോൾ
സരോജബന്ധോഃ (ഉ പു ഷ ഏ) സരോജബന്ധുവിന്
തമസാ (സ ന തൃ ഏ) തമസ്സിനാൽ
അഭിഭൂതിഃ (ഇ സ്ത്രീ പ്ര ഏ) അഭിഭൂതി
കഥം (അ) എങ്ങനെ
(ഭവതി - ഭവിക്കും)

അല്ലയോ രാജാവേ അങ്ങ് അകാരണമായി ചിന്താകുലനാകാതിരിക്കൂ. അങ്ങ് യഥേഷ്ടം സുഖസാധനങ്ങൾ അനുഭവിച്ചാലും. രശ്മികൾ ചുറ്റും പ്രകാശിക്കുമ്പോൾ സൂര്യൻ ഇരുട്ടിൽ നിന്നും തോല്വി ഉണ്ടാകുന്നതാണോ?

16
അമാതരിശ്വാനമഹവ്യവാഹം
അസൂര്യശീതാംശുമവജ്രപാണിം
അനച്യുതേശാനപിതാമഹം ച
ദ്രഷ്ടാസി രാജന്നചിരേണ ലോകം

രാജൻ (ന പു സം പ്ര ഏ)  അല്ലയോ രാജാവെ
(ത്വം അങ്ങ്)
ലോകം (അ പു ദ്വി ഏ) ലോകത്തെ
അചിരേണ (അ) അല്പകാലം കൊണ്ട്
അമാതരിശ്വാനം (ന പു ദ്വി ഏ) അമാതരിശ്വാവായും
അഹവ്യവാഹം (അ പു ദ്വി ഏ) അഹവ്യവാഹമായും
അസൂര്യശീതാംശും (ഉ പു ദ്വി ഏ) അസൂര്യശീതാംശുവായും
അവജ്രപാണിം (ഇ പു ദ്വി ഏ) അവജ്രപാണിയായും
അനച്യുതേശാനപിതാമഹം (അ പു ദ്വി ഏ) അനച്യുതേശാനപിതാമഹനായും
ച (അ) ഉം
ദ്രഷ്ടാസി (ലുട് പ മപു ഏ) ദർശിക്കും

അല്ലയോ രാജൻ, അങ്ങ് അധികതാമസമില്ലാതെ തന്നെ ഈ ലോകത്തെ  മാതരിശ്വാവില്ലാത്ത(വായു ഇല്ലാത്ത)തായൂം, ഹവ്യവാഹൻ ഇല്ലാത്ത (അഗ്നി ഇല്ലാത്ത)തായും, അസൂര്യശീതാംശു - സൂര്യചന്ദ്രന്മാർ ഇല്ലാത്തതായും, വജ്രപാണി (ഇന്ദ്രൻ) ഇല്ലാത്തതായും,  അച്യുതൻ, ഈശാനൻ, പിതാമഹൻ (ത്രിമൂർത്തികൾ) ഇല്ലാത്തതായും ദർശിക്കും

17

ഇത്യൂചുഷസ്താനുചിതോപചാരൈ-
സ്സംഭാവ്യ കൃത്യേഷു സമാദിദേശഃ
സ ദേവകീമാനകദുന്ദുഭീം ച
വിമോചയാമാസ ച ബന്ധനസ്ഥൗ

സഃ (തഛ പു പ്ര ഏ) അവൻ
ഇതി (അ) ഇപ്രകാരം
ഊചുഷഃ (സ പു ദ്വി ബ) ഊചിവാന്മാരായ
താൻ (തഛ പു ദ്വി ബ) അവരെ
ഉചിതോപചാരൈഃ (അ പു തൃ ബ)ഉചിതോ[പചാരങ്ങളാൽ
സംഭാവ്യ (ല്യ അ) സംഭാവനം ചെയ്തിട്ട്
കൃത്യേഷു (അ ന സ ബ) കൃത്യങ്ങളിൽ
സമാദിദേശ (ലിട് പ പ്രപു ഏ) സമാദേശിച്ചു
ബന്ധനസ്ഥൗ (അ പു ദ്വി ദ്വി) ബന്ധനസ്ഥരായ
ദേവകീം (ഈ സ്ത്രീ ദ്വി ഏ) ദേവകിയെയും
ആനകദുന്ദുഭിം (ഇ പു ദ്വി ഏ) ആനകദുന്ദുഭിയേയും
ച(അ)
വിമോചയാമാസ (ലിട് പ പ്രപു ഏ) വിമോചിപ്പിച്ചു
ച(അ)

ഇങ്ങനെ അപറഞ്ഞ അമാത്യന്മാരെ ഉചിതങ്ങളായസ്മാനങ്ങൾ കൊടൂത്ത് ബഹുമാനിച്ചശേഷം അവരവരുടെ കാര്യങ്ങളിൽ നിയോഗിച്ചിട്ട് കാരഗൃഹവാസികളായിരുന്ന ദേവകിയെയും വസുദേവരേയും മോചിപ്പിക്കുകയും ചെയ്തു

18.
ലബ്ധ്വാ നിധാനം ന തഥാ ദരിദ്രോ
ഗതിം സമാസാദ്യ തഥാ ന പംഗുഃ
തഥാ ന ചാന്ധോ ദൃശമാപ്യ ഹൃഷ്യേത്
യഥാ//പ്തപുത്രസ്സ ജഹർഷ നന്ദഃ

ആപ്തപുത്രഃ (അ പു പ്ര ഏ) ആപ്തപുത്രനായ
സഃ (തഛ പു പ്ര ഏ) ആ
നന്ദഃ (അ പു പ്ര ഏ) നന്ദൻ
യഥാ (അ)  യാതൊരു പ്രകാരം
ജഹർഷ (ലിട് പ പ്രപു ഏ) ഹർഷിച്ചു
തഥാ (അ) അപ്രകാരം
ദരിദ്രഃ (അ പു പ്ര ഏ) ദരിദ്രൻ
നിധാനം (അ ന ദ്വി ഏ) നിധാനത്തെ
ലബ്ധ്വാ (ക്ത്വാ അ) ലഭിച്ചിട്ട്
ന (അ) +
ഹൃഷ്യേത് (ലിങ്ങ് പ പ്രപു ഏ) ഹർഷിക്കുകയില്ല

തഥാ (അ) അപ്രകാരം
പംഗുഃ (ഉ പു പ്ര ഏ) പംഗു
ഗതിം (ഇ പു ദ്വി ഏ) ഗതിയെ
സമാസാദ്യ (ല്യ അ) സമാസാദിച്ചിട്ട്
ന (അ) +
ഹൃഷ്യേത് (ലിങ്ങ് പ പ്രപു ഏ) ഹർഷിക്കുകയില്ല
തഥാ (അ) അപ്രകാരം
അന്ധഃ (അ പു പ്ര ഏ) അന്ധൻ
ദൃശം (ശ സ്ത്രീ ദ്വി ഏ) ദൃക്കിനെ
ആപ്യ (ല്യ അ) പ്രാപിച്ചിട്ട്
ന (അ) +
ഹൃഷ്യേത് (ലിങ്ങ് പ പ്രപു ഏ) ഹർഷിക്കുകയില്ല

പുത്രലബ്ധിയാൽ നന്ദഗോപർ എത്രമാത്രം സന്തോഷിച്ചുവൊ അത്രമാത്രം സന്തോഷം, ദരിദ്രന് നിധി കിട്ടിയാലൊ, മുടന്തന് നടക്കാൻ കഴിഞ്ഞാലൊ അന്ധന് കാഴ്ച ലഭിച്ചാലോ ഉണ്ടാവുകയില്ല

19.
തപനേ ചരമാചലം പ്രപന്നേ
തമസാ ച സ്ഥഗിതേഷു ദിങ്ങ്മുഖേഷു
യമുനാതടവാസിനം തമൂചേ
വസുദേവ പ്രതിപദ്യ നന്ദഗോപം

തപനേ (അ പു സ ഏ) തപനൻ
ചരമാചലം (അ പു ദ്വി ഏ) ചരമാചലത്തെ
പ്രപന്നേ (അ പു സ എ) പ്രപന്നനായും
ദിങ്ങ്മുഖേഷു (അ ന സ ബ) ദിങ്ങ്മുഖങ്ങൾ
തമസാ (സ ന തൃ ഏ) തമസിനാൽ
സ്ഥഗിതേഷു (അ ന സ ബ) സ്ഥഗിതങ്ങളായും ഇരിക്കുമ്പോൾ
വസുദേവഃ (അ പു പ്ര ഏ) വസുദേവർ
യമുനാതടവാസിനം (അ പു ദ്വി ഏ) യമുനാതടവാസിയായ
തം (തഛ പു ദ്വി ഏ) ആ
നന്ദഗോപം (അ പു ദ്വി ഏ) നന്ദഗോപനെ
പ്രതിപദ്യ (ല്യ അ)
ഊചേ (ലിട് ആ പ്രപു ഏ) വചിച്ചു

സൂര്യൻ  അസ്തമിച്ച് ലോകമെങ്ങും ഇരുട്ടിനാൽ മറയപ്പെട്ടിരുന്ന സമയത്ത് വസുദേവൻ യമുനാതീരത്ത് വസിക്കുന്ന നന്ദഗോപന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു

20
തപസാ തവ നന്ദഗോപ മന്യേ
ഫലിതം ജന്മസഹസ്രസഞ്ചിതേന
ഋണമന്ത്യമപോഹിതും ത്വദീയം
യദയം പുത്രനിധിസ്സമാവിരാസീത്

നന്ദഗോപ  (അ പു സം പ്ര ഏ)  അല്ലയോ നന്ദഗോപ
തവ (യുഷ്മ ഷ ഏ) അങ്ങയുടെ
ജന്മസഹസ്രസഞ്ചിതേന (അ ന തൃ ഏ) ജന്മസഹസ്രസഞ്ചിതമായ
തപസാ (സ ന തൃ ഏ)  തപസിനാൽ
ഫലിതം (അ ന പ്ര ഏ) ഫലിതമായി
മന്യേ (ലട് ആ ഉ പു ഏ) ഞാൻ വിചാരിക്കുന്നു
യത് (അ) യാതൊന്ന് ഹേതുവായി
ത്വദീയം (അ ന ദ്വി ഏ) ത്വദീയമായി
അന്ത്യം (അ ന ദ്വി ഏ) അന്ത്യമായിരിക്കുന്ന
ഋണം (അ ന ദ്വി ഏ) ഋണത്തെ
അപോഹിതും (തുമുൻ അ) അപോഹിപ്പിക്കുവാൻ
അയം (ഇദംശ പു പ്ര ഏ) ഈ
പുത്രനിധിഃ (ഇ പു പ്ര ഏ) പുത്രനിധി
സമാവിരാസീത് (ലങ്ങ് പ പ്ര ഏ) സമാവിർഭവിച്ചു

അല്ലയോ നന്ദഗോപ അങ്ങ് അനേകായിരം ജന്മങ്ങളിലായി ചെയ്തിട്ടുള്ള തപസ്സിന്റെ ഫലം പ്രാപ്തമായി എന്ന് ഞാൻ വിചാരിക്കുന്നു. അതുമൂലം അങ്ങയുടെ അന്ത്യ ഋണം (പിതൃ ഋണം) തീർക്കുന്നതിനായി ഈ പുത്രനാകുന്ന നിധി ജനിച്ചു.



21

ഇഹ ഖേലതി പൂതനേതി കൃത്യാ
ശിശുഹത്യാനിരതാ പുരോപകണ്ഠേ
തദഹർന്നിശമത്ര രക്ഷണീയോ
നയനാനന്ദകരസ്സുതസ്ത്വയായം

ഇഹ (അ) ഇവിടെ
പുരോപകണ്ഠേ (അ പു സ ഏ) പുരോപകണ്ഠത്തിൽ
ശിശുഹത്യാനിരതാ (ആ സ്ത്രീ പ്ര ഏ) ശിശുഹത്യാനിരതയായ
പൂതനാ (ആ സ്ത്രീ പ്ര ഏ) പൂതന
ഇതി (അ) എന്ന
കൃത്യാ (ആ സ്ത്രീ പ്ര ഏ) കൃത്യ
ഖേലതി (ലട് പ പ്രപു ഏ) ഖേലിക്കുന്നു
തത് (അ) അതിനാൽ
അത്ര (അ) ഇവിടെ
ത്വയാ (യുഷ്മ തൃ ഏ) അങ്ങയാൽ
നയനാനന്ദകരഃ (അ പു പ്ര ഏ) നയനാനന്ദകരനായ
സുതഃ (അ പു പ്ര ഏ) സുതൻ
അഹർന്നിശം (അ ന ദ്വി ഏ) അഹർന്നിശം
രക്ഷണീയഃ (അ പു പ്ര ഏ) രക്ഷണീയനായി
(ഭവതി- ഭവിക്കുന്നു)


ഇവിടെ രാജധാനിയുടെ സമീപം ശിശുക്കളെ വധിക്കുന്നതിൽ തല്പരയായ പൂതനാ എന്ന് പേരായ ഒരു പിശാചി കളിക്കുന്നുണ്ട്. അതിനാൽ അങ്ങ് നയനാനന്ദകരനായ ഈ പുത്രന്മെ രാപ്പകൽ ഒരുപോലെ രക്ഷിക്കണം

22
അഥവാ കിമിവാസ്യതെ ത്വയാസ്മിൻ
നിജമുൽസൃജ്യ പദം പുരോപകണ്ഠേ
സവിധേ  ന വസന്തി ബുദ്ധിമന്തഃ
ഫണിനോ വായുസഖസ്യ ഭൂപതേശ്ച

അഥവാ (അ) അതല്ലാതെ
ത്വയാ (യുഷ്മ തൃ ഏ) അങ്ങയാൽ
നിജം (അ ന ദ്വി ഏ) നിജമായ
പദം (അ ന ദ്വി ഏ0 പദത്തെ
ഉൽസൃജ്യ (ല്യ അ) ഉൽസർജ്ജിച്ചിട്ട്
അസ്മിൻ ( ഇദംശ പു സ ഏ) ഈ
പുരോപകണ്ഠേ ( അ പു സ ഏ) പുരോപകണ്ഠത്തിൽ
കിമിവ (അ) എന്ത് കൊണ്ട്
ആസ്യതേ (ലട് ആ പ്രപു ഏ) ആസിക്കുന്നു
ബുദ്ധിമന്തഃ (ത പു പ്ര ബ) ബുദ്ധിമാന്മാർ
ഫണിനഃ (ന പു ഷ ഏ) ഫണിയുടെയും
വായുസഖസ്യ ( അ പു ഷ ഏ)വായുസഖന്റെയും
ഭൂപതേഃ ( ഇ പു ഷ എ) ഭൂപതിയുടെയും
ച (അ)

സവിധേ (അ ന സ ഏ) സവിധത്തിൽ
ന (അ) +
വസന്തി (ലട് പ പ്ര പു ബ) വസിക്കുന്നില്ല

അല്ലെങ്കിൽ തന്നെ അങ്ങ് സ്വന്തം സ്ഥാനം വെടിഞ്ഞ് ഇവിടെ ഈ രാജധാനിക്കടുത്ത് എന്തിന് വന്ന് താമസിക്കുന്നു? ബുദ്ധിയുള്ളവർ പാമ്പിന്റെയും അഗ്നിയുടെയും രാജാവിന്റെയും അടുത്ത് താമസിക്കുകയില്ല


23
പ്രതിവേദി നിവിഷ്ടപൂർണ്ണകുംഭം
വിലസത്തോരണമുജ്ജ്വലപ്രദീപം
വ്രജ ഗോകുലമാകുലം പ്രജാഭിഃ
ഭവദീയാഗമനപ്രഹർഷിണീഭിഃ

ത്വം (യുഷ്മ പ്ര ഏ) അങ്ങ്
പ്രതിവേദിനിവിഷ്ടപൂർണ്ണകുംഭം (അ ന ദ്വി ഏ) പ്രതിവേദിനിവിഷ്ടപൂർണ്ണകുംഭമായി
വിലസത്തോരണം (അ ന ദ്വി ഏ) വിലസത്തോരണമായി
ഉജ്വലപ്രദീപം (അ ന ദ്വി ഏ) ഉജ്വലപ്രദീപമായി
ഭവദീയാഗമനപ്രഹർഷിണീഭിഃ (ഈ സ്ത്രീ തൃ ബ) ഭവദീയാഗമനപ്രഹർഷിണികളായ
പ്രജാഭിഃ (ആ സ്ത്രീ തൃ ബ) പ്രജകളാൽ
ആകുലം (അ ന ദ്വി എ) ആകുലമായ
ഗോകുലം (അ ന ദ്വി ഏ) ഗോകുലത്തെ
വ്രജ (ലോട് പ മപു ഏ) വ്രജിച്ചാലും

വേദികൾ തോറും വയ്ക്കപ്പെട്ട പൂർണ്ണകലശങ്ങളോടുകൂടിയ ശോഭയേറിയ ബഹിർദ്വാരത്തോടു കൂടിയതും നല്ലപോലെ തിളങ്ങുന്ന വിളക്കുകളോടു കൂടീയതുമായി, അങ്ങയുടെ വരവ് കൊണ്ടു സന്തുഷ്ടരാകുന്ന ജനങ്ങളാൽ വ്യാപ്തമായ അമ്പാടിയിലേക്ക് അങ്ങ് പോയാലും

24
ശിശുരസ്തി മമാപി രൗഹിണേയഃ
ഭവദീയേ വിഷയേ വിവർദ്ധമാനഃ
സ ച സാധു നിരീക്ഷ്യ രക്ഷിതവ്യഃ
വപുഷാ കേവലമാവയോർഹി ഭേദഃ

മമ (അസ്മ ഷ ഏ) +
അപി (അ)  എന്റെയും

രൗഹിണേയഃ (അ പു പ്ര ഏ) രൗഹിണേയനായ
ശിശുഃ (ഉ പു പ്ര ഏ) ശിശു
ഭവദീയേ (അ പു സ ഏ) ഭവദീയമായ
വിഷയേ (അ പു സ ഏ)വിഷയത്തിങ്കൽ
വിവർദ്ധമാനഃ (അ പു പ്ര ഏ) വിവർദ്ധമാനനായി
അസ്തി (ലട് പ പ്രപു ഏ) ഉണ്ട്
സഃ (തഛ പു പ്ര ഏ) അവൻ
ച(അ) ഉം
ത്വയാ (യുഷ്മ തൃ ഏ) അങ്ങയാൽ
സാധു (ക്രി വി) സാധുവാകും വണ്ണം
നിരീക്ഷ്യ (ല്യ അ) നിരീക്ഷിച്ചിട്ട്
രക്ഷിതവ്യഃ (അ പു പ്ര ഏ) രക്ഷിതവ്യനാകുന്നു
ആവയോഃ (അസ്മ ഷ ദ്വി) നമ്മളുടെ
ഭേദഃ (അ പു പ്ര ഏ) ഭേദം
ഹി (അ) ആകട്ടെ
വപുഷാ ( സ ന തൃ ഏ) വപുസ്സുകൊണ്ട്
കേവലം (അ) മാത്രം

രോഹിണിയിൽ എനിക്കുണ്ടായ  മകനും അങ്ങയുടെ നാട്ടിൽ വളർന്നു വരുന്നു. അവനേയും അങ്ങ് നല്ലതുപോലെ  രക്ഷിച്ചുകൊള്ളുമല്ലൊ. എന്തെന്നാൽ ശരീരം കൊണ്ടുമാത്രമെ നമുക്കു തമ്മിൽ വ്യത്യാസം ഉള്ളു

25
ഇത്യുക്ത്വാ ഗതവതി ദേവകീസഹായേ
സന്ത്രസ്തഃ കഥമപി നീതരാത്രിശേഷഃ
ആരോഹത്യുദയമഹീധരസ്യ ശൃംഗം
തിഗ്മാംശൗ നിജവസതിം പ്രതി പ്രതസ്ഥേ

ഇതി (അ) ഇപ്രകാരം
ഉക്ത്വാ (ക്ത്വാ അ) വചിച്ചിട്ട്
ദേവകീസഹായേ (അ പു സ ഏ0 ദേവകീസഹായൻ
ഗതവതി (ത പു സ ഏ) ഗതവാനായിരിക്കുമ്പോൾ
സന്ത്രസ്തഃ (അ പു പ്ര ഏ) സന്ത്രസ്തനായി
കഥമപി (അ) എങ്ങനെയൊക്കെയൊ
നീതരാത്രിശേഷഃ (അ പു പ്ര ഏ) നീതരാത്രിശേഷനായിരിക്കുന്ന
സഃ (തഛ പു പ്ര ഏ) അവൻ
തിഗ്മാംശൗ (ഉ പു സ ഏ) തിഗ്മാംശു
ഉദയമഹീധരസ്യ (അ പു ഷ ഏ) ഉദയമഹീധരത്തിന്റെ
ശൃംഗം (അ ന ദ്വി ഏ) ശൃംഗത്തെ
ആരോഹതി (ത പു സ ഏ) ആരോഹന്നായിരിക്കുമ്പോൾ
നിജവസതിം (ഇ സ്ത്രീ ദ്വി ഏ)  നിജവസതിയെ
പ്രതി (അ) കുറിച്ച്
പ്രതസ്ഥേ (ലിട് പ പ്രപു ഏ) പ്രസ്ഥാനം ചെയ്തു


ഇപ്രകാരം പറഞ്ഞിട്ട് വസുദേവർ പോയപ്പോൾ  ഭയപ്പെട്ട് എങ്ങനെയൊക്കെയൊ രാത്രി കഴിച്ചു കൂട്ടിയ ശേഷം പ്രഭാതത്തിൽ തന്റെ വസതിയെ ലക്ഷ്യമാക്കി പുറപ്പെട്ടു

26
സ ചകിതമൃഗമണ്ഡലാനി കുർവൻ
ശകടശതധ്വനിഭിർവനാന്തരാണീ
പ്രമുദിതമഥ ഗോകുലം പ്രപേദേ
ദിശിദിശി മാരുതധൂതകേതുമാലം

അഥ (അ) അനന്തരം
സഃ (തഛ പു പ്ര ഏ) അവൻ
ശകടശതധ്വനിഭിഃ (ഇ പു തൃ ബ) ശക്ടശതധ്വനികൾ കൊണ്ട്
വനാന്തരാണി (അ ന ദ്വി ബ) വനാന്തരങ്ങളെ
ചകിതമൃഗമണ്ഡലാനി (അ  ന ദ്വി ബ) ചകിതമൃഗമണ്ഡലങ്ങളാക്കി
കുർവൻ (ത പു പ്ര ഏ) കുർവന്നാക്കി
പ്രമുദിതം (അ ന ദ്വി ഏ) പ്രമുദിതമായി
ദിശി ദിശി (ശ സ്ത്രീ സ ഏ) ദിക്കുകൾ തോറും
മാരുതധൂതകേതുമാലം (അ ന ദ്വി ഏ) മാരുതധൂതകേതുമാലമായ
ഗോകുലം (അ ന ദ്വി ഏ) ഗോകുലത്തെ
പ്രപേദേ (ലിട് ആ പ്രപു ഏ)  പ്രാപിച്ചു

അനന്തരം നന്ദഗോപർ അനവധി വണ്ടികളുടെ ശബ്ദത്താൽ വനമദ്ധ്യത്തിലുള്ള മൃഗങ്ങളെ ഭയപ്പെടുത്തിക്കൊണ്ട്, ദിക്കുകൾ തോറും കാറ്റിനാൽ ഇളക്കപ്പെട്ട കൊടിക്കൂറകളോടു കൂടിയ ഗോകുലത്തിൽ സസന്തോഷം ചെന്നുചേർന്നു

27
നിജവസതിമഭിപ്രപദ്യ തുഷ്ടഃ
കിമപി ന കർമ്മ കരോതി നന്ദഗോപഃ
നവനളിനപലാശചാരുനേത്രം
വദനമഹർന്നിശമാത്മജസ്യ പശ്യൻ

നന്ദഗോപഃ (അ പു പ്ര ഏ) നന്ദഗോപൻ
നിജവസതിം (ഇ സ്ത്രീ ദ്വി ഏ) നിജവസതിയെ
അഭിപ്രപദ്യ (ല്യ അ) അഭിപ്രപദിച്ചിട്ട്
അഹർന്നിശം (അ ന ദ്വി ഏ) അഹർന്നിശം
നവനളിനപലാശചാരുനേത്രം (അ ന ദ്വി ഏ)നവനളിനപലാശചാരുനേത്രനായ
ആത്മജസ്യ (അ പു ഷ ഏ) ആത്മജന്റെ
വദനം (അ ന ദ്വി ഏ) വദനത്തെ
പശ്യൻ (ത പു പ്ര എ) പശ്യന്നായി
തുഷ്ടഃ (അ പു പ്ര ഏ) തുഷ്ടന്നായി
കിമപി (അ) ഒരു
കർമ്മ (ന ന ദ്വി ഏ) കർമ്മത്തേയും
ന (അ) +
കരോതി (ലിട് പ പ്രപു ഏ)  ചെയ്യുന്നില്ല


നന്ദഗോപർ തന്റെ ഗൃഹത്തിൽ എത്തിയിട്ട് പുതിയ  താമരപ്പൂവിതൾ പോലെ മനോഹരനായ പുത്രന്റെ മുഖം തന്നെ കണ്ട് കണ്ട് സന്തോഷിച്ചിരുന്നതല്ലാതെ യാതൊരു ജോലിയും ചെയ്യാതെയായി

28
മുഗ്ദ്ധഭാവമധുരേണ രഞ്ജയൻ
ശൈശവേന ഹൃദയം വ്രജൗകസാം
ഗോകുലേ സ വിജഹാര കേശവ:
ക്ഷീരവാരിനിധിമപ്യചിന്തയൻ

സഃ (തഛ പു പ്ര ഏ) ആ
കേശവഃ  (അ പു പ്ര ഏ) കേശവൻ
മുഗ്ദ്ധഭാവമധുരേണ (അ ന തൃ ഏ) മുഗ്ദ്ധഭാവമധുരമായ
ശൈശവേന (അ ന തൃ ഏ)  ശൈശവത്താൽ
വ്രജൗകസാം (സ പു ഷ ബ) വ്രജൗകസ്സുകളുടെ
ഹൃദയം (അ ന ദ്വി ഏ)  ഹൃദയത്തെ
രഞ്ജയൻ (ത പു പ്ര ഏ) രഞ്ജയന്നായിട്ട്
ഗോകുലേ (അ ന സ ഏ) ഗോകുലത്തിൽ
ക്ഷീരവാരിനിധിം (ഇ പു ദ്വി ഏ) ക്ഷീരവാരിനിധിയെ
അപി (അ) പോലും
അചിന്തയൻ ( ത പു പ്ര ഏ) അചിന്തയന്നായി
വിജഹാര ( ലിട് പ പ്രപു ഏ) വിഹരിച്ചു

ആ കേശവൻ മോഹനസ്വഭാവത്താൽ മധുരമായ ശൈശവം കൊണ്ട് ഗോകുലവാസികളുടെ മനസ്സിൽ സന്തോഷത്തെ ജനിപ്പിച്ചു കൊണ്ട് പാൽക്കടലിനെ പോലും ഓർക്കാതെ വിഹരിച്ചു

29
വദനം മധുസൂദനഃ കരാഭ്യാം
ചരണാംഗുഷ്ഠമുപാനയൽ പിപാസുഃ
ഗളിതേവ തതസ്സുരശ്രവന്തീ
നഖമുക്താമണിദീധിതിച്ഛലേന

മധുസൂദനഃ (അ പു പ്ര ഏ) മധുസൂദനൻ
ചരണാംഗുഷ്ഠം (അ  പു ദ്വി ഏ) ചരണാംഗുഷ്ഠത്തെ
പിപാസുഃ ( ഉ പു പ്ര ഏ) പിപാസുവായിട്ട്
കരാഭ്യാം (അ പു തൃ ദ്വി) കരങ്ങൾ കൊണ്ട്
വദനം (അ ന ദ്വി ഏ) വദനത്തെ
ഉപാനയൽ ( ലങ്ങ് പ പ്രപു ഏ) ഉപനയിച്ചു
തതഃ ( തസി അ) അതിൽ നിന്ന്
നഖമുക്താമണിദീധിതിച്ഛലേന (അ പു തൃ ഏ) നഖമുക്താമണിദീധിതിച്ഛലമായി
സുരസ്സ്രവന്തീ (ഈ സ്ത്രീ പ്ര ഏ) സുരസ്സ്രവന്തി
ഗളിതാ (ആ സ്ത്രീ പ്ര ഏ) ഗളിതയായോ
ഇവ (അ) എന്നു തോന്നും


ഉണ്ണികൃഷ്ണൻ കാലിന്റെ പെരുവിരൽ കുടിക്കുന്നതിനു വേണ്ടി മുഖത്തോടു ചേർത്തപ്പോൾ അതിൽ നിന്നും നഖങ്ങൾ ആകുന്ന മുത്തുകളുടെ രശ്മി എന്നുള്ള വ്യാജേന ഗംഗ ഒഴുകുകയാണൊ എന്ന് തോന്നും

30
അമൃതാംശുരിവാപരഃ പ്രമോദം
നയനാനാം ജനയൻ സ പദ്മനാഭഃ
ഭവനം ഭവനാത് കരൗ കരാഭ്യാം
വ്രജയോഷിദ്ഭിരനീയതാങ്കമങ്കാത്

അപരഃ (അ പു പ്ര ഏ) അപരനായ
അമൃതാംശുഃ (ഉ പു പ്ര ഏ) അമൃതാംശുവോ
ഇവ(അ) എന്ന് തോന്നുമാറ്
നയനാനാം (അ ന ഷ ബ) നയനങ്ങൾക്ക്
പ്രമോദം(അ പു ദ്വി ഏ)  പ്രമോദത്തെ
ജനയൻ (ത പു പ്ര ഏ) ജനയന്നായ
സഃ (തച്ഛ പു പ്ര ഏ) ആ
പത്മനാഭഃ (അ പു പ്ര ഏ) പത്മനാഭൻ
വ്രജയോഷിദ്ഭിഃ (ത സ്ത്രീ തൃ ബ) വ്രജയോഷിത്തുകളാൽ
ഭവനാൽ (അ ന പ ഏ)  ഭവനത്തിൽ നിന്നും
ഭവനം (അ ന ദ്വി ഏ) ഭവനത്തേയും
കരാഭ്യാം (അ പു പ ദ്വി) കരങ്ങളിൽ നിന്ന്
കരൗ ( അ പു ദ്വി ദി) കരങ്ങളെയും
അങ്കാൽ (അ പു പ ഏ) അങ്കത്തിൽ നിന്ന്
അങ്കം (അ പു ദ്വി ഏ) അങ്കത്തേയും
അനീയത (ലങ്ങ് ആ പ്രപു ഏ) നയിക്കപ്പെട്ടു

മറ്റൊരു ചന്ദ്രനോ എന്ന് തോന്നുമാറ് കണ്ണുകൾക്ക് ആനന്ദത്തെ ജനിപ്പിക്കുന്നവനായ ആ കൃഷ്ണൻ ഗോപസ്ത്രീകളാൽ ഒരു ഗൃഹത്തിൽ നിന്ന് മറ്റൊരു ഗൃഹത്തിലേക്കും, ഒരു കയ്യിൽ നിന്ന് മറ്റൊരു കയ്യിലേക്കും , ഒരു മടിയിൽ നിന്ന് മറ്റൊരു മടിയിലേക്കും പ്രാപിപ്പിക്കപ്പെട്ടു

31
അധഃ കദാചിച്ഛകടസ്യ ശായിതഃ
സ്വകാര്യപര്യാകുലയാ യശോദയാ
സ ലീലയാ പാദസരോരുഹം ശനൈഃ
ഉദഞ്ചയാമാസ സരോജലോചനഃ


കദാചിത് (അ) ഒരിക്കൽ
സ്വകാര്യപര്യാകുലയാ ( ആ സ്ത്രീ തൃ ഏ)  സ്വകാര്യപര്യാകുലയായ
യശോദയാ ( ആ സ്ത്രീ തൃ ഏ)  യശോദയാൽ
ശകടസ്യ ( അ പു ഷ ഏ) ശകടത്തിന്റെ
അധഃ (അ) താഴെ
ശായിതഃ (അ പു പ്ര ഏ) ശായിതനായ
സരോജലോചനഃ ( അ പു പ്ര ഏ) സരോജലോചനൻ
ലീലയാ (ആ സ്ത്രീ തൃ ഏ)  ലീല ഹേതുവായി
പാദസരോരുഹം (അ ന ദ്വി ഏ) പാദസരോരുഹത്തെ
ശനൈഃ (അ) പതുക്കെ
ഉദഞ്ചയാമാസ (ലിട് പ പ്രപു ഏ) ഉദഞ്ചിപ്പിച്ചു


ഗൃഹകൃത്യങ്ങളിൽ വ്യാപൃതയായിരുന്ന യശോദ ഒരിക്കൽ ശ്രീകൃഷ്ണനെ ഒരു വണ്ടിയുടെ ചുവട്ടിലായി കിടത്തി. കൃഷ്ണൻ അവിടെ കിടന്നുകൊണ്ട് കളിയായി തന്റെ പാദത്തെ  പതുക്കെ ഒന്നുയർത്തി

32
മധുഭിദശ്ചരണാംബുജതാഡിതം
ശകടമാശു സമുത്ഥിതമംബരേ
വിപരിവൃത്യ പപാത മഹീതലേ
പടുതരധ്വനിപൂരിത ദിങ്ങ്മുഖം

മധുഭിദഃ (ദ പു ഷ ഏ)  മധുഭിത്തിന്റെ
ചരണാംബുജതാഡിതം (അ ന പ്ര ഏ) ചരണാംബുജതാഡിതമായ
ശകടം (അ ന പ്ര ഏ) ശകടം
ആശു (അ ) പെട്ടെന്ന്
അംബരേ ( അ ന സ ഏ) അംബരത്തിൽ
സമുത്ഥിതം (അ ന പ്ര ഏ) സമുത്ഥിതമായി
വിപരിവൃത്യ (ല്യ അ) വിപരിവർത്തിച്ചിട്ട്
മഹീതലേ (അ ന സ ഏ) മഹീതലത്തിൽ
പടുതരധ്വനിപൂരിതദിങ്ങ്മുഖം (ക്രി വി) പടുതരധ്വനിപൂരിതദിങ്ങ്മുഖമായി
പപാത (ലിട് പ പ്രപു ഏ) പതിച്ചു

ശ്രീകൃഷ്ണന്റെ പാദം കൊണ്ട് താഡിക്കപ്പെട്ട വണ്ടി പെട്ടെന്ന് ആകാശത്തിലേക്ക് ഉയർന്നുപോയി തലകീഴായി തിരികെ വന്ന് ദിക്കുകളെ മാറ്റൊലിക്കൊള്ളിക്കുമാറുള്ള ശബ്ദത്തോടുകൂടി ഭൂമിയിൽ വീണു

33
ശകടപതനജന്മനന്ദമുഖ്യാഃ
സ്തനിതമിവ ധ്വനിതം നിശമ്യ ഗോപാഃ
കിമിദമിതി ഭയേന തത്ര ജഗ്മുഃ
ത്വരിതഗതിച്യവമാനകേശബന്ധാഃ

നന്ദമുഖ്യാഃ (അ പു പ്ര ബ) നന്ദമുഖ്യന്മാരായ
ഗോപാഃ (അ പു പ്ര ബ) ഗോപന്മാർ
സ്തനിതം (അ ന ദ്വി ഏ) സ്തനിതത്തെ (ഇടിവെട്ടിനെ)
ഇവ (അ) എന്ന പോലെ
ശകടപതനജന്മ ( ന ന ദ്വി ഏ) ശകടപതനജന്മാവായ
ധ്വനിതം (ന ന ദ്വി ഏ) ധ്വനിതത്തെ
നിശമ്യ (ല്യ അ ) നിശമിച്ചിട്ട്- കേട്ടിട്ട്
ഇദം (ഇദംശ ന പ്ര ഏ) ഇത്
കിം (കിംശ പു പ്ര ഏ) എന്ത്
ഇതി (അ) എന്ന്
ഭയേന (അ പു തൃ ഏ) ഭയത്തോടു കൂടി
ത്വരിതഗതിച്യവമാനകേശബന്ധാഃ (അ പു പ്ര ബ) ത്വരിതഗതിയാൽ ച്യവമാനമായ കേശബന്ധത്തോടു കൂടിയവരായി
തത്ര (അ) അവിടെ
ജഗ്മുഃ (ലിട് പ പ്രപു ബ) ഗമിച്ചു


നന്ദഗോപർ തുടങ്ങിയ ഗോപന്മാർ ഇടിവെട്ടുപോലെ വണ്ടിവീണൂണ്ടായ ആ ശബ്ദം കേട്ട് പരിഭ്രമിച്ചിട്ട് ഭയത്തോടു കൂടി, അതിവേഗത്തിലുള്ള ഗതി നിമിത്തം അഴിഞ്ഞ തലമുടിയോടു കൂടീയവരായി അവിടെ എത്തി
34
കുചകലശവിലഗ്നപാണിപത്മാ
വിഗളിതബന്ധമനോജ്ഞകേശപാശാ
സപദി സഹ സഖീഭിരന്വധാവത്
കളമണിനൂപുരശിഞ്ജിതാ യശോദാ

യശോദാ (ആ സ്ത്രീ പ്ര ഏ) യശോദ
കുചകലശവിലഗ്നപാണീപത്മാ (ആ സ്ത്രീ പ്ര ഏ) കുചകലശവിലഗ്നപാണിപത്മയായി
വിഗളിതബന്ധമനോജ്ഞകേശപാശാ (ആ സ്ത്രീ പ്ര ഏ) വിഗളിതമായ ബന്ധത്തോടു കൂടീയ മനോജ്ഞമായ കേശപാശത്തോടു കൂടിയവളായി
കളമണിനൂപുരശിഞ്ജിതാ  (ആ സ്ത്രീ പ്ര ഏ) കളമണിനൂപുരശിഞ്ജിതയായി
സഖീഭിഃ (ഈ സ്ത്രീ തൃ ബ) സഖിമാരോട്
സഹ (അ) കൂടി
സപദി (അ) വേഗത്തിൽ
അന്വധാവത് (ലങ് പ പ്രപു ഏ) അനുധാവനം ചെയ്തു


യശോദ സ്തനകുംഭങ്ങളിൽ പറ്റിച്ചേർന്ന കൈകളോടു കൂടിയവളായി, അഴിഞ്ഞു വീണ സുന്ദരകേശസമൂഹത്തോടു കൂടിയവളായി, രത്നമയമായ ചിലമ്പുകളുടെ അവ്യക്തമധുരമായ ശബ്ദത്തോടു കൂടിയവളായിട്ട് സഖിമാരുടെ പിന്നാൽ വേഗത്തിൽ ഓടി

35.
കൃതസ്മിതം ക്വചിദപരിക്ഷതം സുതം
വിലോക്യ തം പ്രമുദിതമാനസാ പരം
വ്രജൗകസാം സവിധനിവാസിനാം മുഖാൽ
വിസിസ്മിയേ വിദിതതദീയവിക്രമാ

(യശോദ)
ക്വചിത് (അ) ഒരിടത്ത്
അപരിക്ഷതം (അ പു ദ്വി ഏ) അപരിക്ഷതനായി
കൃതസ്മിതം (അ പു ദ്വി ഏ) കൃതസ്മിതനായിരിക്കുന്ന
തം (തച്ഛ പു ദ്വി ഏ) ആ
സുതം (അ പു ദ്വി ഏ) സുതനെ
വിലോക്യ (ല്യ അ)  വിലോകനം ചെയ്തിട്ട്
പരം (അ) ഏറ്റവും
പ്രമുദിതമാനസാ (ആ സ്ത്രീ പ്ര ഏ) പ്രമുദിതമാനസയായി
സവിധനിവാസിനാം (ന പു ഷ ബ) സവിധനിവാസികളായ
വ്രജൗകസാം (സ പു ഷ ബ) വ്രജൗകസ്സുകളുടെ
മുഖാൽ (അ ന പ ഏ) മുഖത്ത് നിന്ന്
വിദിതതദീയവിക്രമാ (ആ സ്ത്രീ പ്ര ഏ) വിദിതതദീയവിക്രമയായിട്ട്-- വിദിതമായിരിക്കുന്ന തദീയവിക്രമ -, വിദിതം - അറിഞ്ഞ, തദീയം അവനെ സംബന്ധിച്ച
വിസിസ്മിയേ (ലിട് ആ പ്രപു ഏ)വിസ്മയിച്ചു

യശോദ അവിടെ ഒരിടത്ത് പരിക്കേൽക്കാതെ പുഞ്ചിരികൊള്ളുന്നവനായിട്ട് ഇരിക്കുന്ന ആ പുത്രനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചിട്ട്, സമീപത്തു നിൽക്കുന്ന ഗോപന്മാരിൽ നിന്ന് പുത്രന്റെ പരാക്രമങ്ങളെ പറ്റി അറിഞ്ഞ് ആശ്ചര്യപ്പെട്ടു.

36

സ്രുതശോണിതമേവ മന്യമാനാ
ചരണം തസ്യ നിസർഗ്ഗപാടലം തത്
ഉദമാർജ്ജയദംശുകാഞ്ചലേന
ദ്രുതമാഗത്യ പുനഃ പുനര്യശോദാ

യശോദാ (ആ സ്ത്രീ പ്ര ഏ) യശോദ
നിസർഗ്ഗപാടലം (അ ന ദ്വി ഏ) നിസർഗ്ഗപാടലമായ -നിസർഗ്ഗമായി- സ്വഭാവേന, പാടലം- ഇളംചുവപ്പുവർണ്ണമുള്ള
തസ്യ (തച്ഛ പു ഷ ഏ) ആ
ചരണം (അ ന ദ്വി ഏ) ചരണത്തെ
സ്രുതശോണിതം (അ ന ദ്വി ഏ)സ്രുതശോണിതം- സ്രുതമായ - ഒലിച്ച, ശോണിതം- രക്തം
ഏവ (അ) എന്ന് തന്നെ
മന്യമാനാ (ആ സ്ത്രീ പ്ര ഏ) മന്യമാനയായിട്ട് - വിചാരിച്ചിട്ട്
ദ്രുതം (അ) പെട്ടെന്ന്
ആഗത്യ (ല്യ അ) ആഗമിച്ചിട്ട്
അംശുകാഞ്ചലേന (അ ന തൃ ഏ) അംശുകാഞ്ചലം കൊണ്ട് വസ്ത്രത്തിന്റെ അഗ്രം കൊണ്ട്
പുനഃ പുനഃ (അ) വീണ്ടും വീണ്ടും
ഉദമാർജ്ജയത് (ലങ്ങ് പ പ്രപു ഏ) ഉന്മാർജ്ജിച്ചു - തുടച്ചു


ശ്രീകൃഷ്ണന്റെ,സ്വതവെ തന്നെ ഇളംചുവപ്പു നിറമുള്ള പാദതലം ചോരയൊലിക്കുന്നതാണെന്ന് തന്നെ വിചാരിച്ച് യശോദ വീണ്ടും വീണ്ടും വസ്ത്രാഗ്രം കൊണ്ട് തുടച്ചു

37

തിലകം മധുവിദ്വിഷോ ലലാടേ
രജസാ ഗോമയജന്മനാ വിധായ
ഉരസാ പരിരഭ്യ നന്ദഗോപഃ
സുചിരം തസ്യ സുമംഗലാനി ദധ്യൗ


നന്ദഗോപഃ (അ പു പ്ര ഏ) നന്ദഗോപൻ
മധുവിദ്വിഷഃ (ഷ പു ഷ ഏ) മധുവിദ്വിട്ടിന്റെ
ലലാടേ ( അ ന സ ഏ) ലലാടത്തിൽ
ഗോമയജന്മനാ (ന ന തൃ ഏ) ഗോമയജന്മാവായ - (ചാണകത്തിൽ നിന്നുള്ള)
രജസാ (സ ന തൃ ഏ) രജസിനാൽ
തിലകം (അ ന ദ്വി ഏ) തിലകത്തെ
വിധായ (ല്യ അ) വിധാനം ചെയ്തിട്ട്
ഉരസാ (സ ന തൃ ഏ) ഉരസ്സു കൊണ്ട്
പരിരഭ്യ (ല്യ അ) പരിരംഭിച്ചിട്ട്
തസ്യ (തച്ഛ പു ഷ ഏ) അവന്ന്
സുമംഗലാനി ( അ ന ദ്വി ബ) സുമംഗളങ്ങളെ
സുചിരം (അ)  വളരെക്കാലം
ദധ്യൗ (ലിട് പ പ്രപു ഏ) ധ്യാനിച്ചു

നന്ദഗോപർ  ശ്രീകൃഷ്ണന്റെ നെറ്റിയിൽ ഭസ്മം കൊണ്ട് പൊട്ടു തൊടുവിച്ചിട്ട് മാറോടണച്ച് ഇവൻ ആയുരാരോഗ്യങ്ങൾ ഉണ്ടാകണെ എന്ന് വളരെ നേരം പ്രാർത്ഥിച്ചു

38

ശകടം മധുസൂദനസ്യ ദൃഷ്ട്വാ
ചരണോദഞ്ചനവിഭ്രമേണ ഭഗ്നം
അഥ വാരിനിധേർവിവേശ ഗർഭം
സ്വരഥസ്യാപി വിശങ്ക്യ ഭംഗമർക്കഃ

അഥ (അ) അനന്തരം
അർക്കഃ (അ പു പ്ര ഏ) അർക്കൻ
മധുസൂദനസ്യ (അ പു ഷ ഏ)   മധുസൂദനന്റെ
ചരണോദഞ്ചനവിഭ്രമേണ (അ ന തൃ ഏ) ചരണോദഞ്ചനവിഭ്രമത്താൽ - ചരണം കാൽ, ഉദഞ്ചനം - ഉയർത്തൽ വിഭ്രമം - ലീല
ഭഗ്നം (അ ന ദ്വി ഏ) ഭഗ്നമായ
ശകടം (അ ന ദ്വി ഏ) ശകടത്തെ
ദൃഷ്ട്വാ (ക്ത്വാ അ) കണ്ടിട്ട്
സ്വരഥസ്യ (അ പു ഷ ഏ) സ്വരഥത്തിന്റെ
അപി (അ) പോലും
ഭംഗം (അ പു ദ്വി ഏ) ഭംഗത്തെ
വിശങ്ക്യ (ല്യ അ) വിശങ്കിച്ചിട്ട്
വാരിനിധേഃ ( ഇ പു ഷ ബ) വാരിനിധിയുടെ
ഗർഭം (അ പു ദ്വി ഏ) ഗർഭത്തെ
വിവേശ (ലിട് പ പ്രപു ഏ) വേശിച്ചു


അനന്തരം ശ്രീകൃഷ്ണന്റെ പാദോൽക്ഷേപണവിലാസം കൊണ്ട് തകർന്നു പോയ ശകടത്തെ കണ്ടിട്ട് തന്റെ തേരിനും നാശം സംഭവിച്ചേക്കുമോ എന്ന് സംശയിച്ച്, സൂര്യൻ സമുദ്രത്തിനുള്ളിൽ പ്രവേശിച്ചു

39
പരിതസ്ഫുരതാ നവേന സന്ധ്യാ-
മഹസാ പല്ലവപാടലേന ലിപ്താഃ
പതിതാ ഇവ പാവകേ വിരേജുഃ
കകുഭോ ദുസ്സഹഭാനുവിപ്രയോഗാത്

കകുഭഃ (ഭ സ്ത്രീ പ്ര ബ) കകുപ്പുകൾ - ദിക്കുകൾ
പരിതഃ (അ) ചുറ്റും
സ്ഫുരതാ (ത ന തൃ ഏ) സ്ഫുരത്തായി -പ്രകാശിക്കുന്നവയായി
പല്ലവപാടലേന (അ ന തൃ ഏ) പല്ലവപാടലമായി - തളിരുപോലെ ഇളംചുവപ്പ് വർണ്ണം
നവേന (അ ന തൃ ഏ) നവമായിരിക്കുന്ന
സന്ധ്യാമഹസാ (സ ന തൃ ഏ) സന്ധ്യാമഹസ്സിനാൽ
ലിപ്താഃ (ആ സ്ത്രീ പ്ര ബ) ലിപ്തകളായി
ദുസ്സഹഭാനുവിപ്രയോഗാത് (അ പു പ ഏ)  ദുസ്സഹഭാനുവിപ്രയോഗം കൊണ്ട്
പാവകേ (അ പു സ ഏ) പാവകനിൽ
പതിതാഃ (ആ സ്ത്രീ  പ്ര ബ) പതിതകളോ
ഇവ (അ) എന്ന് തോന്നുമാർ
വിരേജുഃ (ലിട് പ പ്ര ബ) വിരാജിച്ചു

ചുറ്റും പ്രകാശത്തോടു കൂടിയതായി, തളിരുപോലെ പാടലവർണ്ണത്തോടുകൂടിയതായി, നൂതനമായ സന്ധ്യയുടെ തേജസ്സിനാൽ സർവത്ര വ്യാപ്തമായിട്ട് , ദിക്കുകൾ ദുസ്സഹമായ സൂര്യവിരഹം കാരണം അഗ്നിയിൽ വീണതാണൊ എന്ന് തോന്നുമാറ് ശോഭിച്ചു

40
ക്ഷുഭിതശ്ചിരമംബരാംബുരാശിഃ
തപനസ്യന്ദനവാഹനാവഗാഹാത്
സ്ഫുരദുത്ഭടതാരകാപദേശാത്
സഹസാകീര്യത ഫേനമണ്ഡലേന

അംബരാംബുരാശിഃ (ഇ പു പ്ര ഏ) അംബരമാകുന്ന അംബുരാശി  - ആകാശമാകുന്ന സമുദ്രം
തപനസ്യന്ദനവാഹനാവഗാഹാത് (അ പു പ ഏ)തപനന്റെ (സൂര്യന്റെ) സ്യന്ദനത്തിന്റെ (രഥത്തിന്റെ) വാഹനത്തിന്റെ (കുതിരകളുടെ) അവഗാഹാൽ (കുളി കൊണ്ട്)
ചിരം (അ) വളരെസമയം
ക്ഷുഭിതഃ (അ പു പ്ര ഏ) ക്ഷുഭിതമായിട്ട്
സഹസാ (അ) പെട്ടെന്ന്
സ്ഫുരദുത്ഭടതാരകാപദേശാത് (അ പു പ ഏ) സ്ഫുരത്തുക്കളായി (പ്രകാശിക്കുന്ന);ഉത്ഭടകളായ (വ്യക്തീഭവിച്ച);താരകങ്ങളുടെ - നക്ഷത്രങ്ങളുടെ; അപദേശത്താൽ (എന്ന വ്യാജേന)
ഫേനമണ്ഡലേന (അ ന തൃ ഏ)  ഫേനമണ്ഡലത്താൽ നുരകളാൽ
ആകീര്യത (ലങ്ങ് ആ പ്രപു ഏ) ആകീർണ്ണമായി


ആകാശമാകുന്ന സമുദ്രം സൂര്യന്റെ രഥത്തെ വഹിക്കുന്ന സപ്താശ്വങ്ങളുടെ മജ്ജനത്താൽ വളരെനേരം ഇളകിമറിഞ്ഞിട്ട് പെട്ടെന്ന് പ്രകാശിക്കുന്നവയും അതിവ്യക്തങ്ങളും ആയ നക്ഷത്രങ്ങൾ എന്ന വ്യാജേന നുരകളുടെ സമൂഹത്താൽ വ്യാപിക്കപ്പെടുകയും ചെയ്തു

41
അഹിമരുചി രസാതലം പ്രവിഷ്ടേ
ഭയചകിതഃ സ്വവിനാശമാകലയ്യ
തത ഇവ തരസോല്പതന്നസീമാ
തിമിരഭരഃ പൃഥിവീതലം പ്രപേദേ

അഹിമരുചി (ച പു സ ഏ) അഹിമരുക്ക് - സൂര്യൻ
രസാതലം (അ ന ദ്വി ഏ) രസാതലത്തെ - പാതാളത്തെ
പ്രവിഷ്ടേ (അ പു സ ഏ) പ്രവിഷ്ടനായിരിക്കെ
സ്വവിനാശം (അ പു ദ്വി ഏ) സ്വവിനാശത്തെ
ആകലയ്യ (ല്യ അ) ആകലനം ചെയ്തിട്ട്
ഭയചകിതഃ (അ പു പ്ര ഏ) ഭയചകിതമായി
തതഃ (തസി അ) അതിങ്കൽ നിന്ന്
തരസാ (സ ന തൃ ഏ) പെട്ടെന്ന്
ഉല്പതൻ (ത പു പ്ര ഏ) ഉല്പതത്തായി - ഉയർന്നുകൊണ്ട്
ഇവ (അ) എന്ന് തോന്നുമാറ്
അസീമാ (ന പു പ്ര ഏ)  അസീമാവായ - അളവില്ലാത്ത
തിമിരഭരഃ (അ പു പ്ര ഏ) തിമിരഭരം - ഇരുട്ടിന്റെ കൂട്ടം
പൃഥിവീതലം (അ ന ദ്വി ഏ) പൃഥിവീതലത്തെ
പ്രപേദേ (ലിട് പ പ്രപു ഏ) പ്രപദിച്ചു

സൂര്യൻ പാതാളത്തിലേക്കു കടന്നപ്പോൾ ഈ ഉഷ്ണകിരണങ്ങൾ തന്നെ നശിപ്പിച്ചേക്കുമോ എന്ന് ഭയന്ന് അവിടെ നിന്നും വേഗം തന്നെ മേൽപ്പോട്ട് ഉയർന്നോ എന്ന് തോന്നുമാർ നിരവധിയായ ഇരുട്ടിൻ കൂട്ടം ഭൂമിയിലേക്ക് കടന്നു

42
ഭൂരന്തരീക്ഷം ഭവനനാനി രഥ്യാഃ
വനാനി ശൈലാസ്സരിതസ്സമുദ്രാഃ
ധ്വാന്തേ ദിശാം രുന്ധതി ചക്രവാളം
വ്യക്തം ന കേനാപി കിമപ്യവേദി

ധ്വാന്തേ (അ ന സ ഏ) ധ്വാന്തം - ഇരുട്ട്
ദിശാം (ശ സ്ത്രീ ഷ ബ) ദിക്കുകളുടെ
ചക്രവാളം (അ ന ദ്വി ഏ) ചക്രവാളത്തെ
രുന്ധതി (ത ന സ ഏ) രുന്ധത്തായിരിക്കുമ്പോൾ- മറക്കുമ്പോൾ
ഭൂഃ (ഊ സ്ത്രീ പ്ര ഏ) ഭൂമി
അന്തരീക്ഷം (അ ന പ്ര ഏ) അന്തരീക്ഷം
ഭവനാനി (അ ന പ്ര ബ) ഭവനങ്ങൾ
രഥ്യാഃ (ആ സ്ത്രീ പ്ര ബ) രഥ്യകൾ - രാജപാതകൾ
വനാനി (അ ന പ്ര ബ) വനങ്ങൾ
ശൈലാഃ (അ പു പ്ര ബ) ശൈലങ്ങൾ
സരിതഃ (ത സ്ത്രീ പ്ര ബ) സരിത്തുകൾ
സമുദ്രാഃ (അ പു പ്ര ബ) സമുദ്രങ്ങൾ
കിമപി (അ) യാതൊന്നും
കേനാപി (അ) ഒരുവനാലും
വ്യക്തം (ക്രി വി) വ്യക്തമായി
ന (അ) +
അവേദി (ലുങ്ങ് ആ പ്രപു ഏ) വേദിക്കപ്പെട്ടില്ല


ഇരുട്ട് ദിങ്ങ്മണ്ഡലത്തെ മറച്ചപ്പോൾ ഭൂമി ആകാശം, ഭവനങ്ങൾ , രാജപാതകൾ, കാടുകൾ, പർവതങ്ങൾ, നദികൾ,സമുദ്രങ്ങൾ എന്നിവ യാതൊന്നും യാതൊരുത്തർക്കും തിരിച്ചറിയുവാൻ സാധിക്കാതെയായി

43
അഥ പ്രയാതി പ്രഹരേ യശോദാ
ജനേ ച കിഞ്ചിന്നിഭൃതേ സനിദ്രേ
പുത്രം പയഃപാനഗുരുപ്രമോദം
പ്രസ്വാപയന്തീ കളമിത്യഗായത്

അഥ (അ) അനന്തരം
പ്രഹരേ (അ പു സ ഏ) പ്രഹരം - യാമം
പ്രയാതി (ത പു സ ഏ) പ്രയാത്തായും - അവസാനിച്ചപ്പോൾ
ജനേ (അ പു സ ഏ) ജനം
സനിദ്രേ  (അ പു സ ഏ) സനിദ്രമായി
കിഞ്ചിന്നിഭൃതേ  (അ പു സ ഏ) കിഞ്ചിന്നിഭൃതമായും ഇരിക്കുമ്പോൾ -കിഞ്ചിത്- അല്പം, നിഭൃതം- നിശ്ശബ്ദം ഉം ആയിരിക്കുമ്പോൾ
ച (അ) ഉം
യശോദാ (ആ സ്ത്രീ പ്ര ഏ) യശോദ
പയഃപാനഗുരുപ്രമോദം (അ പു ദ്വി ഏ) പയഃപാനഗുരുപ്രമോദനായ പാൽ കുടിക്കുന്നത് കാരണം ഗുരുവായി -അധികമായി- സന്തോഷിച്ചിരിക്കുന്ന
പുത്രം (അ പു ദ്വി ഏ) പുത്രനെ
പ്രസ്വാപയന്തീ (ഈ സ്ത്രീ പ്ര ഏ)  പ്രസ്വാപയന്തിയായി - ഉറക്കുന്നവളായി
കളം (ക്രി വി) കളമായി - മധുരമായി
ഇതി (അ) ഇപ്രകാരം
അഗായത് (ലങ്ങ് പ പ്രപു ഏ) പാടി
അന്ധകാരം വ്യാപിച്ച് കഴിഞ്ഞ് യാമം കഴിഞ്ഞ്, ആളുകൾ ഉറങ്ങി അല്പം നിശ്ശബ്ദത വ്യാപിച്ചപ്പോൾ മുലപ്പാൽ കുടിച്ച് സന്തുഷ്ടനായ മകനെ ഉറക്കി കൊണ്ട് യശോദ മധുരമായി ഇപ്രകാരം പാടി

44
കുന്ദസ്ത്വിഷസ്താലഫലപ്രകാശാഃ
താപിഞ്ഛവർണ്ണാസ്തരുണാർക്കഭാസഃ
പ്രഭൂതദുഗ്ദ്ധാ നവനീതവത്യോ
ഗാവസ്സഹസ്രം തനയ ത്വദീയാഃ

തനയ (അ പു സം പ്ര ഏ) അല്ലയൊ തനയ
കുന്ദത്വിഷഃ (ഷ സ്ത്രീ പ്ര ബ) കുന്ദത്വിട്ടുകളായും
താലഫലപ്രാകാശാഃ (ആ സ്ത്രീ പ്ര ബ) താലഫലപ്രാകാശകളായും
താപിഞ്ഛവർണാഃ  (ആ സ്ത്രീ പ്ര ബ) താപിഞ്ഛവർണ്ണകളായും
തരുണാർക്കഭാസഃ  (സ സ്ത്രീ പ്ര ബ) തരുണാർക്കഭാസുകളായും
പ്രഭൂതദുഗ്ദ്ധാഃ  (ആ സ്ത്രീ പ്ര ബ) പ്രഭൂതദുഗ്ദ്ധകളായും
നവനീതവത്യഃ  (ഈ സ്ത്രീ പ്ര ബ) നവനീതവതികളായും ഇരിക്കുന്ന
സഹസ്രം (അ ന പ്ര ഏ) സഹസ്രം
ഗാവഃ (ഓ സ്ത്രീ പ്ര ബ) ഗോക്കൾ
ത്വദീയാഃ  (ആ സ്ത്രീ പ്ര ബ) ത്വദീയകളാകുന്നു


അല്ലയോ മകനെ കുരുക്കുത്തിമുല്ലപ്പൂവിന്റെ ശോഭയുള്ളവയും കരിമ്പനപ്പഴത്തിന്റെ പ്രകാശമുള്ളവയും, പച്ചിലമരത്തിന്റെ നിറമുള്ളവയും ബാലസൂര്യന്റെ ശോഭയുള്ളവയും ധാരാളം പാലും നെയ്യും ഉള്ള അനവധി പശുക്കൾ നിന്റേതായുണ്ട്

45
പ്രിയാളഖർജ്ജൂരസമഗ്രസാനുഃ
ഫലാഢ്യരംഭാവനശോഭനീയഃ
നനൂപഭോഗായ സുതായമാസ്തേ
ഗോവർദ്ധനോ നാമ മഹീധരസ്തേ

സുത (അ പു സം പ്ര ഏ) അല്ലയോ സുത
പ്രിയാളഖർജൂരസമഗ്രസാനുഃ (ഉ പു പ്ര ഏ) പ്രിയാളഖർജ്ജൂരസമഗ്രസാനുവായി -മുരൾമരം , ഈന്തൽ പന തുടങ്ങിയവ സമഗ്രമായി - സമൃദ്ധമായി ഉള്ള
ഫലാഢ്യരംഭാവനശോഭനീയഃ (അ പു പ്ര ഏ) ഫലാഢ്യമായ നിറയെ പഴങ്ങൾ ഉള്ള രംഭാവനം- കദളിക്കാട് ഉള്ള
ഗോവർദ്ധനഃ (അ പു പ്ര ഏ) ഗോവർദ്ധനം
നാമ (അ) പേരോടുകൂടിയ
അയം (ഇദംശ പു പ്ര ഏ) ഈ
മഹീധരഃ (അ പു പ്ര ഏ) മഹീധരം
തേ (യുഷ്മ ഷ ഏ) നിന്റെ
ഉപഭോഗായ (അ പു ച ഏ) ഉപഭോഗത്തിനായി
ആസ്തേ (ലട് ആ പ്രപു ഏ) ആസിക്കുന്നില്ലയൊ
നനു (അ)

അല്ലയോ മകനെ മുരൾമരങ്ങളും ചിറ്റീന്തൽ മരങ്ങളും സമൃദ്ധമായുള്ളതും പഴങ്ങൾ നിറഞ്ഞ കദളിക്കാടുള്ളതും  ആയ മനോഹരമായ് ഈ ഗോവർദ്ധനപർവതം നിന്റെ സുഖാനുഭവങ്ങൾക്ക് വേണ്ടി സ്ഥിതി ചെയ്യുന്നില്ലേ

46
സരസിരുഹവനേ ഗതേ//പി നിദ്രാം
കഥമിവ തേ നയനാംബുജേ വിനിദ്രേ
ശ്രുതിപരിചയശാലിനോ ഹി കർമ്മ
സ്വജനനിഷേവിതമേവ സംശ്രയന്തേ

സരസിരുഹവനേ (അ ന സ എ) സരസിരുഹവനം
നിദ്രാം ( ആ സ്ത്രീ ദ്വി ഏ) നിദ്രയെ
ഗതേ (അ ന സ എ) +
അപി (അ) ഗതമായിരിക്കുമ്പോഴും
തേ (യുഷ്മ ഷ ഏ) നിന്റെ
നയനാംബുജേ ( അ ന പ്ര ദ്വി) നയനാംബുജങ്ങൾ
കഥമിവ (അ) എങ്ങനെ
വിനിദ്രേ ( അ ന പ്ര ദ്വി) വിനിദ്രങ്ങളായി
ഭവതഃ (ലട് പ പ്രപു ദ്വി) ഭവിക്കുന്നു
ശ്രുതിപരിചയശാലിനഃ (ന പു പ്ര ബ) ശ്രുതിപരിചയശാലികൾ
സ്വജനനിഷേവിതം (അ ന ദ്വി ഏ) സ്വജനനിഷേവിതമായ
കർമ്മ (ന ന ദ്വി ഏ) കർമ്മത്തെ
ഏവ (അ)  തന്നെ
സംശ്രയന്തേ (ലട് ആ പ്രപു ബ) സംശ്രയിക്കുന്നു
ഹി (അ) അല്ലൊ


താമരപ്പൂക്കളെല്ലാ ഉറങ്ങി(കൂമ്പിയിരിക്കുന്ന) ഈ സമയത്തും നിന്റെ കണ്ണൂകളാകുന്ന താമരപ്പൂക്കൾ എങ്ങനെയാണ് നിദ്രയെ പ്രാപിക്കാതിരിക്കുന്നത്? വേദപരിചയശാലികൾ സ്വജനങ്ങളാൽ അനുഷ്ഠിക്കുന്ന കർമ്മത്തെ തന്നെയല്ലെ സ്വീകരിക്കുന്നത്? ( താമരപ്പൂക്കൾ ഉറങ്ങിയിട്ടും നീ ഉറങ്ങാതിരിക്കുന്നത് അനുചിതം എന്ന് ഭാവം)

47
തദ്ധ്വനിശ്രവണജാതകൗതുകാ
ബാലജീവിതവിലോപവിശ്രുതാ
ആജഗാമ ഗഗനേന പൂതനാ
യാതനാ തനുമതീവ ദേഹിനാം

ബാലജീവിതവിലോപവിശ്രുതാ (ആ സ്ത്രീ പ്ര ഏ) ബാലന്മാരുടെ ജീവിതം വിലോപമാക്കുന്നതിൽ (നഷ്ടമാക്കുന്നതിൽ) വിശ്രുതയായ
ദേഹിനാം (ന പു ഷ ബ) ദേഹികളുടെ
തനുമതീ (ഈ സ്ത്രീ പ്ര ഏ) തനുമതിയായ
യാതനാ (ആ സ്ത്രീ പ്ര ഏ) യാതനയൊ
ഇവ (അ) എന്നപോലെ
പൂതനാ (ആ സ്ത്രീ പ്ര ഏ) പൂതന
തദ്ധ്വനിശ്രവണജാതകൗതുകാ (ആ സ്ത്രീ പ്ര ഏ) ആ ധ്വനി കേട്ട് ജാതകൗതുകയായി
ഗഗനേന (അ ന തൃ ഏ) ഗഗനത്തിലൂടെ
ആജഗാമ (ലിട് പ പ്രപു ഏ) വന്നു

ബാലന്മാരെ നിഗ്രഹിക്കുന്നതിൽ പ്രശസ്തയായവളും ലോകരുടെ മൂർത്തിമത്തായ തീവ്രവേദനയോ എന്നു തോന്നുമാറുള്ളവളും ആയ പൂതന യശോദയുടെ ഗാനം കേട്ട് ആകാശമാർഗ്ഗം അവിടെ എത്തിച്ചേർന്നു

48
സാവതീര്യ നഭസോ നിശാചരീ
ഗൂഢമേവ നിഷസാദ കുത്രചിൽ
സാ ച സുപ്ത ഇവ ലക്ഷിതേ സുതേ
സ്വാപമാപസരസീരുഹേക്ഷണാ

നിശാചരീ (ഈ സ്ത്രീ പ്ര ഏ) നിശാചരിയായ
സാ (തഛ സ്ത്രീ പ്ര ഏ) അവൾ
നഭസഃ (സ ന പ ഏ) നഭസ്സിൽ നിന്ന്
അവതീര്യ (ല്യ അ)  അവതരിച്ചിട്ട്
ഗൂഢം (ക്രി വി) ഗൂഢമായി
ഏവ  (അ)  തന്നെ
കുത്രചിൽ (അ) ഒരിടത്ത്
നിഷസാദ (ലിട് പ പ്രപു ഏ) നിഷദിച്ചു
സരസീരുഹേക്ഷണാ (ആ സ്ത്രീ പ്ര ഏ) സരസീരുഹേക്ഷണയായ
സാ (തഛ സ്ത്രീ പ്ര ഏ) അവൾ
ച (അ) ഉം
സുതേ (അ പു സ ഏ) സുതൻ
സുപ്ത (അ പു പ്ര ഏ) സുപ്തൻ
ഇവ (അ) എന്നതുപോലെ
ലക്ഷിതേ (അ പു സ ഏ) ലക്ഷിതനായപ്പോൾ
സ്വാപം (അ പു ദ്വി ഏ) സ്വാപത്തെ
ആപ (ലിട് പ പ്രപു ഏ) പ്രാപിച്ചു

രാത്രിസഞ്ചാരിണിയായ പൂതന ആകാശത്തിൽ നിന്നും ഇറങ്ങി വന്ന് ഒരിടത്ത് ഒളിച്ചിരുന്നു. സുന്ദരിയായ യശോദ തന്റെ പുത്രൻ ഉറങ്ങിയിരിക്കുന്നു എന്ന് കരുതി ഉറങ്ങുകയും ചെയ്തു


49
കൃഷ്ണമങ്കമധിരോപ്യ നിർദ്ദയാ
ദാതുമാരഭത പൂതനാ സ്തനം
യൽ പയോധരമുഖേ മുഖാർപ്പണാൽ
ആയുഷാ ശിശുജനോ വിയുജ്യതേ

യൽ പയോധരമുഖേ  (അ ന സ എ)  യൽ പയോധരങ്ങളുടെ മുഖങ്ങളിൽ - യാവളൊരുവളുടെ മുലക്കണ്ണുകളിൽ
മുഖാർപ്പണാൽ (അ ന പ ഏ)  മുഖാർപ്പണം ഹേതുവായി
ശിശുജനാഃ (അ പു പ്ര ബ)  ശിശുജനങ്ങൾ
ആയുഷാ (സ ന തൃ ഏ) ആയുസ്സോട്
വിയുജ്യതേ (ലട് ആ പ്രപു ഏ) വിയോജിക്കുന്നു
സാ (ആ സ്ത്രീ പ്ര ഏ) ആ
നിർദ്ദയാ (ആ സ്ത്രീ പ്ര ഏ) നിർദ്ദയയായ
പൂതനാ (ആ സ്ത്രീ പ്ര ഏ) പൂതന
കൃഷ്ണം (അ പു ദ്വി ഏ) കൃഷ്ണനെ
അങ്കം (അ പു ദ്വി ഏ) അങ്കത്തെ
അധിരോപ്യ (ല്യ അ) അധിരോപിച്ചിട്ട്
സ്തനം (അ പു ദ്വി ഏ) സ്തനത്തെ
ദാതും  (തുമുൻ അ) ദാനം ചെയ്യുവാൻ
ആരഭത (ലങ്ങ് ആ പ്ര ഏ) ആരംഭിച്ചു

യാതൊരുവളുടെ മുലക്കണ്ണുകളിൽ മുഖം അർപ്പിക്കുന്നതിനാൽ ശിശുക്കൾ മരിച്ചു പോകുന്നുവൊ ആ നിർദ്ദയയായ പൂതന കൃഷ്ണനെ മടിയിലിരുത്തി മുലകൊടുക്കുവാൻ ആരംഭിച്ചു

50
പാഞ്ചജന്യമിവ പൂതനാസ്തനം
പാണിപല്ലവയുഗേന പീഡയൻ
ആനനേന മധുശത്രുരാന്തരാ-
നാദദേ സ തു തതസ്സമീരണാൻ

മധുശത്രുഃ  (ഉ പു പ്ര ഏ) മധുശത്രു ആയ
സഃ (തഛ പു പ്ര ഏ) അവൻ
തു (അ) ആകട്ടെ
പാണിപല്ലവയുഗേന (അ പു തൃ ഏ) പാണിപല്ലവയുഗങ്ങളാൽ
പാഞ്ചജന്യം (അ ന ദ്വി ഏ) പാഞ്ചജന്യത്തെ
ഇവ (അ) എന്നപോലെ
പൂതനാസ്തനം (അ പു ദ്വി ഏ) പൂതനാസ്തനത്തെ
പീഡയൻ ( ത പു പ്ര ഏ) പീഡയന്നായിട്ട്
ആനനേന ( അ പു തൃ ഏ) ആനനം കൊണ്ട്
തതഃ (തസി അ) അവളിൽ നിന്ന്
ആന്തരാൻ (അ പു ദ്വി ബ)  ആന്തരങ്ങളായ
സമീരണാൻ (അ പു ദ്വി ബ) സമീരണങ്ങളെ
ആദദേ (ലിട് ആ പ്രപു ഏ) ആദാനം ചെയ്തു


മധുഹന്താവായ കൃഷ്ണൻ ആകട്ടെതളിരുപോലെയുള്ള തന്റെ കൈകൾ കൊണ്ട് പൂതനയുടെ മുലയെ പാഞ്ചജന്യം എന്നതു പോലെ  ഇറുക്കി  പിടിച്ച് മുഖം കൊണ്ട് അവളിൽ നിന്നും പ്രാണവായുക്കളെ വലിച്ചെടുത്തു
51
വിപ്രകീർണ്ണകചബാലപല്ലവാ
ഭഗ്നബാഹുവിടപാ നിശാചരീ
സാ പപാത ഭുവി ഘോരനിസ്വനാ
മാരുതാഹതമഹീരുഹോപമാ

സാ (തഛ സ്ത്രീ പ്ര ഏ) ആ
നിശാചരീ (ഈ സ്ത്രീ പ്ര ഏ) നിശാചരി
വിപ്രകീർണ്ണകചബാലപല്ലവാ (ആ സ്ത്രീ പ്ര ഏ) വിപ്രകീർണ്ണമായ- ചിതറിയ, ബാലപല്ലവങ്ങൾ പോലെയുള്ള കചത്തോട് (മുടിയൊട്) കൂടിയവളായി
ഭഗ്നബാഹുവിടപാ (ആ സ്ത്രീ പ്ര ഏ) ഭഗ്നബാഹുവിടപയായി-ഭഗ്നമായ മരക്കൊമ്പുപോലെയുള്ള കൈകളോടുകൂടിയവളായി
മാരുതാഹതമഹീരുഹോപമാ (ആ സ്ത്രീ പ്ര എ) മാരുതനാൽ ആഹതമായ (തകർക്കപ്പെട്ട) മഹീരുഹം -വൃക്ഷം പോലെ
ഘോരനിസ്വനാ (ആ സ്ത്രീ പ്ര ഏ) ഘോരമായ നിസ്വനത്തോടുകൂടിയവളായി
ഭുവി (ഊ സ്ത്രീ സ എ) ഭൂമിയിൽ
പപാത (ലിട് പ പ്രപു ഏ) പതിച്ചു

ആ പൂതന ചിതറിയതും ഇളംതളിരുപോലെയുള്ളതും ആയ തലമുടിയോടുകൂടിയവളായി നുറുങ്ങിയ കൊമ്പുപോലെയുള്ള കൈകളോടുകൂടിയവളായി കാറ്റിനാൽ അടിച്ചു വീഴ്ത്തപ്പെട്ട മരത്തിനു തുല്യയായി ഭയങ്കരമായ അലർച്ചയോടു കൂടി ഭൂമിയിൽ പതിച്ചു


52
ഝടിതി വ്യപനീതഗാഢനിദ്രോ
മഹതാ തേന രവേണ പൂതനായാഃ
പ്രതിപത്തുമിയായ താം പ്രവൃത്തിം
സഹ ഗോപഗണേന നന്ദഗോപഃ

പൂതനായാഃ ( ആ സ്ത്രീ ഷ ഏ) പൂതനയുടെ
മഹതാ (ത പു തൃ ഏ) മഹത്തായ
തേന (തഛ പു തൃ ഏ) ആ
രവേണ (അ പു തൃ ഏ) രവത്താൽ
ഝടിതി (അ) പെട്ടെന്ന്
വ്യപനീതഗാഢനിദ്രഃ (അ പു പ്ര ഏ) വ്യപനീതഗാഢനിദ്രനായ
നന്ദഗോപഃ (അ പു പ്ര ഏ) നന്ദഗോപൻ
ഗോപാലഗണേന (അ പു തൃ എ) ഗോപാലഗണത്തോട്
സഹ (അ) കൂടി
താം ( തഛ സ്ത്രീ ദ്വി ഏ) ആ
പ്രവൃത്തിം (ഇ സ്ത്രീ ദ്വി ഏ) പ്രവൃത്തിയെ
പ്രതിപത്തും (തുമുൻ അ) പ്രതിപദിക്കുന്നതിനു വേണ്ടി

ഇയായ (ലിട് പ പ്രപു ഏ) ഗമിച്ചു


പൂതനയുടെ ആ ഭയങ്കര ശബ്ദം കേട്ട് ഗാഢനിദ്രവിട്ടുണർന്ന നന്ദഗോപൻ ഗോപാലന്മാരോടു കൂടി അതെന്താണെന്നറിയുന്നതിനു വേണ്ടി പോയി

3 - 53
തസ്യാശ്ശരീരമധിരുഹ്യ വിചേതനായാഃ
ക്രീഡന്തമംബുരുഹലോചനമീക്ഷമാണാഃ
തസ്ഥുസ്സമുന്മുഷിതവിസ്മയനിർവികാരാഃ
നാസാധിരോപിതകരാംഗുലയോ മുഹൂര്ത്തം

തേ (തഛ പു പ്ര ബ)  അവർ
വിചേതനായാഃ (ആ സ്ത്രീ ഷ ഏ) വിചേതന ആയിരിക്കുന്നചേതനയില്ലാത്ത
തസ്യാഃ  (തഛ സ്ത്രീ ഷ ഏ) അവളുടെ
ശരീരം (അ പു ദ്വി ഏ)  ശരീരത്തെ
അധിരുഹ്യ (ലയ അ) അധിരോഹണം ചെയ്തിട്ട്
ക്രീഡന്തം  (ത പു ദ്വി ഏ) ക്രീഡയന്നായ - കളിക്കുന്ന
അംബുരുഹലോചനം ( അ പു ദ്വി ഏ) അംബുരുഹലോചനനെ - താമരക്കണ്ണനെ
ഈക്ഷമാണാഃ (അ പു പ്ര ബ) ഈക്ഷമാണന്മാരായി - കാണുന്നവരായി
സമുന്മിഷിതവിസ്മയനിര്വികാരാഃ  (അ പു പ്ര ബ)  സമുന്മിഷിതവിസ്മയനിര്വികാരന്മാരായി സമുന്മിഷിയതമായ - (പ്രവ്റ്ദ്ധമായ) വിസ്മയത്താല്  നിര്വികാരന്മാരായി
നാസാധിരോപിതകരഅംഗുലയ:  (ഇ പു പ്ര ബ)  നാസാധിരോപിതമഅയ കരാംഗുലികളായി- മൂക്കത്ത് വിരല് വച്ച്
മുഹൂർത്തം   (അ പു ദ്വി ബ) അല്പസമയം
തസ്ഥുഃ  (ലി പ പ്രപു ബ)  സ്ഥിതി ചെയ്തു

3- 54

നന്ദഃ പ്രമൃജ്യ നയനേ മുഹുരശ്രുപൂർണ്ണേ
പുത്രം കൃതാന്തമുഖനിർഗ്ഗളിതം  നിദധ്യൗ
ദധ്യൗ ച തസ്യ നിതരാമഭിവൃദ്ധികാമഃ
തത്വം പരം സ ഹൃദയേന സമാഹിതേന

സഃ (തഛ പു പ്ര ഏ ) ആ
നന്ദഃ  (അ പു പ്ര ഏ)  നന്ദഗോപന്
അശ്രുപൂർണ്ണേ  (അ പു ദ്വി ദ്വി)  അശ്രുപൂർണ്ണമായ
നയനേ  (അ പു ദ്വി ദ്വി)  നയനങ്ങളെ
മുഹുഃ (അ) വീണ്ടും
പ്രമൃജ്യ - (ല്യ അ ) തുടച്ചിട്ട്
കൃതാന്തമുഖനിർഗ്ഗളിതം  (അ പു ദ്വി ഏ) മരണവക്ത്രത്തില് നിന്നും പുറത്തു വന്ന
പുത്രം  (അ പു ദ്വി ഏ)  പുത്രനെ
നിദധ്യൗ (ലിട് പ പ്രപു ഏ) നിധ്യാനിച്ചു - കണ്ടു
തസ്യ (തഛ പു ഷ ഏ) അവന്റെ
നിതരാം (അ) ഏറ്റവും
അഭിഭിവൃദ്ധികാമഃ  (അ പു പ്ര ഏ) അഭിവൃദ്ധി കാംക്ഷിക്കുന്നവനായിട്ട്
സമാഹിതേണ (അ ന തൃ ഏ) സമാഹിതമായ
ഹൃദയേന  (അ ന തൃ ഏ) ഹൃദയം കൊണ്ട്
പരം  (അ ന ദ്വി ഏ)  പരമായ
തത്വം (അ ന ദ്വി ഏ) തത്വത്തെ
ദധ്യൗ (ലിട് പ പ്രപു ഏ) ധ്യാനിച്ചു

3-55
ശ്യാമളഃ കമലപത്രലോചനോ
നീലകുന്തളഭരശ്ശുചിസ്മിതഃ
ധ്യായതോ മനസി തസ്യ സന്നിധിം
പുത്ര ഏവ വിദധേ പുനഃ പുനഃ

ധ്യായതഃ (ത പു ഷ ഏ) ധ്യായന്നായ - ധ്യാനിച്ചു കൊണ്ടിരിക്കുന്ന
തസ്യ (തഛ പു ഷ ഏ) അവന്റെ  - നന്ദന്റെ
മനസി (സ ന സ ഏ) മനസില്
 ശ്യാമളഃ    (അ പു പ്ര ഏ)   ശ്യാമളനായി
കമലപത്രലോചനഃ   (അ പു പ്ര ഏ)   കമലപത്രലോചനനായി
നീലകുന്തളഭരഃ    (അ പു പ്ര ഏ)   നീലകുന്തളഭരനായി - കറുത്തമുടിയോടുകൂടിയബവനായി
ശുചിസ്മിതഃ   (അ പു പ്ര ഏ)   മന്ദഹാസത്തോടു കൂടിയ
പുത്രഃ   (അ പു പ്ര ഏ)   പുത്രന്
ഏവ (അ) തന്നെ
പുനഃ പുനഃ (അ) പിന്നെയും പിന്നെയും
സന്നിധിം   (ഇ പു ദ്വി ഏ)  സന്നിധിയെ
വിദധേ (ലിട് പ പ്രപു ഏ) ചെയ്തു.  കണ്ടു എന്നര്ത്ഥം

3 - 56
ന ക്ഷമം ഭവതി പുത്രവാസനാം
നിസ്തരം ഹൃദയമച്യുതസ്മൃതൗ
ഇത്യശേഷദുരിതാപഹാരിണീഃ
അഗ്രജന്മഭിരകാരയത് ക്രിയാഃ

പുത്രവാസനാനിസ്തരം   (അ ന പ്ര ഏ)  പുത്രചിന്തയാല് ദ്റ്ഢതരമായ
ഹൃദയം   (അ ന പ്ര ഏ)  മനസ്
അച്യുതസ്മൃതൗ  (ഇ സ്ത്രീ സ ഏ)  അച്യുതസ്മൃതിയില്
ക്ഷമം   (അ ന പ്ര ഏ)  ക്ഷമമായി

ന ഭവതി  ഭവിക്കുന്നില്ല

ഇതി (അ) എന്നു വിചാരിച്ച്
സഃ (തഛ പു പ്ര ഏ )        അവന്
അഗ്രജന്മഭിഃ (ന പു തൃ ബ) അഗ്രജന്മാക്കളെ കൊണ്ട് - ബ്രാഹ്മണരെ കൊണ്ട്
അശേഷദുരിതാപഹാരിണീഃ  (ഈ സ്ത്രീ ദ്വി ബ) അശേഷദുരിതങ്ങളെ - ഒട്ടൊഴിയാതെ ഉള്ള ദുരിതങ്ങളെ, അപഹരിക്കുന്നവയായ - നശിപ്പിക്കുന്നവയായ
ക്രിയാഃ (ആ സ്ത്രീ ദ്വി ബ) ക്രിയകളെ - കര്മ്മങ്ങളെ
അകാരയത് (ലങ് പ പ്പ്രപു ഏ) ചെയ്യിപ്പിച്ചു
3- 57
പൂതനാചരിതഭാവനാഭവം
ദാരുണം ഹൃദയദാരണം പിതുഃ
ശ്രീപതിശ്ശമയതി സ്മ വൈശസം
ക്രീഡിതൈരഖിലലോകമോഹനൈഃ

ശ്രീപതിഃ  (ഇ പു പ്ര ഏ)   വിഷ്ണു
പൂതനാചരിതഭാവനാഭവം (അ ന ദ്വി ഏ)  പൂതനയുടെ പ്രവൃത്തി
യെക്കുറിച്ചുള്ള ഓര്മ്മ കൊണ്ടുള്ള
ദാരുണം (അ ന ദ്വി ഏ)  ദാരുണമായ
ഹൃദയദാരണം (അ ന ദ്വി ഏ)  ഹൃദയത്തെ പിളര്ക്കുന്നതായ
പിതുഃ (ഋ പു ഷ ഏ)  പിതാവിന്റെ
വൈശസം (അ ന ദ്വി ഏ)  വൈശസത്തെ  - ദുഃഖത്തെ
അഖിലലോകമോഹനൈഃ (അ ന തൃ ബ)  അഖില ലോകമോഹനങ്ങളായ
ക്രീഡിതൈഃ (അ ന തൃ ബ)  കളികളെ കൊണ്ട്
ശമയതി (ലട് പ പ്രപു ഏ)
സ്മ  ശമിപ്പിച്ചു

3-58
സ ലോചനേ കിഞ്ചിദുപാന്തകൂണിതേ
നിധായ മാതുർവദനേ കൃതസ്മിതഃ
പയോധരം പാണിയുഗാവലംബിതം
മനശ്ച തസ്യാ മധുസൂദനഃ പപൗ

സഃ  (തഛ പു പ്ര ഏ)  ആ
മധുസൂദനഃ  (അ പു പ്ര ഏ)  മധുസൂദനന്
കിഞ്ചിത് - (അ) അല്പം
ഉപാന്തകൂണിതേ  (അ ന ദ്വി ദ്വി)  ഉപാന്തത്തില്‍ അറ്റത്തില്‍ കൂണിതങ്ങളായ - സങ്കോചിതങ്ങളായ - (കണ്‍ കോണുകള്‍ അടച്ച്)
ലോചനേ  (അ ന ദ്വി ദ്വി) കണ്ണുകളേ
മാതുഃ (ഋ സ്ത്രീ ഷ ഏ) മാതാവിന്റെ
വദനേ   (അ ന സ ഏ)  വദനത്തില്
നിധായ (ല്യ അ )  നിധാനം ചെയ്തിട്ട്  വച്ചിട്ട് - (അമ്മയുടെ  മുഖത്ത് നോക്കിയിട്ട് )
കൃതസ്മിതഃ  (അ പു പ്ര ഏ)  മന്ദഹസിച്ച്
പാണിയുഗാവലംബിതം  (അ പു ദ്വി ഏ)  പാണിയുഗങ്ങളാല്‍ അവലംബിതമായ - കൈകള്‍ കൊണ്ടു പിടിച്ച
തസ്യാഃ  (തഛ സ്ത്രീ ഷ ഏ)  അവളുടെ
പയോധരം  (അ പു ദ്വി ഏ)  പയോധരത്തെയും - സ്തനത്തെയും
മനഃ   (സ ന ദ്വി ഏ)  മനസിനെയും
ച (അ)
പപൗ (ലിട് പ പ്ര പു ഏ) പാനം ചെയ്തു

3- 59
പാണിജാനുപരിചംക്രമശ്രമ-
സ്വേദബിന്ദുമധുരം മുഖം വഹന്
ധൂസരേണ വപുഷാ ജനാര്ദ്ദനോ
ഗോകുലം നിഖിലമന്വരഞ്ജയല്

ജനാര്ദ്ദനഃ   (അ പു പ്ര ഏ)   ജനാര്ദ്ദനന്
പാണിജാനുപരിചംക്രമശ്രമസ്വേദബിന്ദുമധുരം (അ ന ദ്വി ഏ) പാണി കൊണ്ടും ജാനു കൊണ്ടും - കയ്യും കാല്മുട്ടും  ഉപയോഗിച്ച് നടക്കുന്നതിന്റെ ക്ഷീണത്താല് വിയര്ത്തതിനാല് മനോഹരമായ
മുഖം (അ ന ദ്വി ഏ) മുഖത്തെ
വഹന് (ത പു പ്ര ഏ)) വഹന്നായി - മുഖത്തോടൂ കൂടീഎന്നര്ത്ഥം
ധൂസരേണ  (അ ന തൃ ഏ) ധൂസരമായ - പൊടിപുരണ്ട
വപുഷാ (സ ന തൃ ഏ)  ശരീരത്തോട് കൂടി
ഉപലക്ഷിതഃ  (അ പു പ്ര ഏ) ഉപലക്ഷിതനായിട്ട് - കാണപ്പെട്ട്
നിഖിലം  (അ ന ദ്വി ഏ) നുഖിലമായ - മുഴുവന്
ഗോകുലം  (അ ന ദ്വി ഏ) ഗോകുലത്തെ
അന്വരഞ്ജയല് (ലങ് പ പ്രപു ഏ) അനുരഞ്ജിപ്പിച്ചുസന്തോഷിപ്പിച്ചു
3 - 60

പരിഭ്രമന്തം ഭുവി പാണിജാനുനാ
ഗവാമധസ്താല് പ്രവിശന്തമേകദാ
സുതം യശോദാ ഗൃഹകൃത്യതല്പരാ
ബബന്ധ പാശേന ബലാദുലൂഖലേ

ഗൃഹകൃത്യതല്പരാ  (ആ സ്ത്രീ പ്ര ഏ) വീട്ടുജോലികളില് മുഴുകിയ
യശോദാ (ആ സ്ത്രീ പ്ര ഏ) യശോദ
ഏകദാ (അ) ഒരിക്കല്
പാണിജാനുനാ (ഉ ന തൃ ഏ) കയ്യും കാല്മുട്ടും കൊണ്ട്
ഭുവി (ഊ സ്ത്രീ സ ഏ)  ഭൂമിയില്
പരിഭ്രമന്തം (ത പു ദ്വി ഏ) ചുറ്റിനടന്ന്
ഗവാം (ഓ സ്ത്രീ ഷ ബ) ഗോക്കളുടെ
അധസ്ഥാല് (അ) അധോഭാഗത്ത്
പ്രവിശന്തം (ത പു ദ്വി ഏ) പ്രവേശിച്ചവനായ
സുതം (അ പു ദ്വി ഏ) സുതനെ
ബലാല് (അ ന പ ഏ) ബലത്താല്
പാശേന (അ പു തൃ ഏ) പാശത്താല് - കയറു കൊണ്ട്
ഉലൂഖലേ  (അ ന സ ഏ ) ഉരളില്
ബബന്ധ (ലിട് പ പ്രപു ഏ)  ബന്ധിച്ചു
3- 61

ജനോ ഹി യഃ കര്മ്മ കരോതി യാദൃശം
സ സർവഥാ താദൃശമശ്നുതേ ഫലം
ബലിഃ പുരാബദ്ധ്യത യേന ദാനവഃ
സ ലോകനാഥോ//പി യദാപ ബന്ധനം

യഃ (യഛ പു പ്ര ഏ) യാതൊരു
ജനഃ (അ പു പ്ര ഏ) ജനം
യാദൃശം ( അ ന ദ്വി ഏ) യാതൊരു വിധമായ
കര്മ്മം (ന ന ദ്വി ഏ) കര്മ്മത്തെ
കരോതി (ലട് പ പ്രപു ഏ) ചെയ്യുന്നു
സഃ (തഛ പു പ്ര ഏ) അവന്
സർവഥാ (അ)  സര്വപ്രകാരവും
താദൃശം (അ ന ദ്വി ഏ) അതേ പോലെ ഉള്ള
ഫലം (അ ന ദ്വി ഏ)  ഫലത്തെ
അശ്നുതേ (ലട് ആ പ്രപു ഏ) അശിക്കുന്നു - (അനുഭവിക്കുന്നുഎന്നിവിടെ)
ഹി (അ) എന്തെന്നാല്
യത് (അ) യാതൊന്നു ഹേതുവായി
യേന (യഛ പു തൃ ഏ) യാതൊരുത്തനാല്
പുരാ (അ) പണ്ട്
ബലിഃ (ഇ പു പ്ര ഏ) മഹാബലി എന്ന
ദാനവഃ (അ പു പ്ര ഏ) ദാനവന്
അബദ്ധ്യത (ലങ് ആ പ്രപു ഏ) കെട്ടപ്പെട്ടു
സഃ (തഛ പു പ്ര എ) ആ
ലോകനാഥഃ  (അ പു പ്ര ഏ) ലോകനാഥന്
അപി (അ) പോലും
ബന്ധനം ( അ ന ദ്വി ഏ ) ബന്ധനത്തെ

ആപ (ലിട് പ പ്ര പു ഏ) പ്രാപിച്ചു

3 -62
നിഖിലഭുവനമുക്തിദേ മുരാരൗ
ഭഗവതി ഗാഢമുലൂഖലേ നിബദ്ധേ
പരിശിഥിലസമാധിരാവിരാസീ-
ന്മനസി മഹാമുനിമണ്ഡലസ്യ ഹാസഃ

നിഖിലഭുവനമുക്തിദേ (അ പു സ എ) നിഖിലഭുവനമുക്തിദനായി- എല്ലാ ലോകങ്ങൾക്കും മോക്ഷം നല്കുന്നവനായി
ഭഗവതി (ത പു സ എ) ഭഗവാനായ
മുരാരൗ (ഇ പു സ എ) മുരാരി
ഉലൂഖലേ (അ ന സ എ) ഉലൂഖലത്തിൽ - ഉരലിൽ
ഗാഢം (ക്രി വി) ഗാഢമായി
നിബദ്ധേ (അ പു സ എ) നിബദ്ധനായിരിക്കുമ്പോൾ - കെട്ടിയിടപ്പെട്ടപ്പോൾ
മഹാമുനിമണ്ഡലസ്യ (അ ന ഷ എ) മഹാമുനിമണ്ഡലത്തിന്റെ - മഹാമുനിമാരുടെ
മനസി (സ ന സ എ) മനസിൽ
പരിശിഥിലസമാധിഃ (ഇ പു പ്ര എ) പരിശിഥിലസമാധിയായ - സമാധിയ്ക്ക് ഇളക്കം തട്ടിക്കുന്ന
ഹാസഃ : (അ പു പ്ര എ) ഹാസം
ആവിരാസീൽ (ലങ്ങ് പ പ്രപു എ) ആവിർഭവിച്ചു

3 - 63

നിഷീദ ലോലേതി നിബദ്ധ്യ സസ്മിതം
ചകാര കാര്യാണി ചകോരലോചനാ
അനാദരേണ ഭ്രമയന്നുലൂഖലം
വിനിര്യയൗ വിശ്വപതിസ്സ്വമന്ദിരാൽ

ചകോരലോചനാ (ആ സ്ത്രീ പ്ര എ) ചകോരലോചനയായ(കോപം കൊണ്ട് അലപ്ം ചുവന്ന കണ്ണോടു കൂടിയ)
ലോല (അ പു സമ്പ്ര എ) അല്ലയൊ ലോലാ
നിഷീദ (ലോട് പ മപു എ) ഇരുന്നാലും
ഇതി (അ) എന്ന്
സസ്മിതം (ക്രി വി ) സ്മിതത്തോടു കൂടി
നിബദ്ധ്യ (ല്യ അ) കെട്ടിയിട്ട്
കാര്യാണി ( അ ന ദ്വി എ) കാര്യങ്ങളെ
ചകാര  ( ലിട് പ പ്രപു എ) ചെയ്തു
വിശ്വപതിഃ (ഇ പു പ്ര എ) ലോകനാഥൻ
അനാദരേണ (അ പു തൃ എ) അനാദരവോടെ
ഉലൂഖലം (അ ന ദ്വി എ) ഉലൂഖലത്തെ
ഭ്രമയൻ (ത പു പ്ര എ) ഭ്രമയന്നായി - ഉരുട്ടിക്കൊണ്ട്
സ്വമന്ദിരാൽ (അ ന പ എ) സ്വമന്ദിരത്തിൽ നിന്നും
വിനിര്യയൗ (ലിട് പ പ്രപു എ) വിനിര്യാണം ചെയ്തു

3- 64
ഉപേയിവാംസൗ കകുഭദ്രുമാത്മതാം
മഹീയസാ നാരദശാപതേജസാ
അതിഷ്ഠതാമധ്വനി കൈടഭദ്വിഷഃ
കുബേരപുത്രൗ തരസൈവ രിംഖതഃ


മഹീയസാ (സ ന തൃ എ) മഹീയസ്സായ
നാരദശാപതേജസാ (സ ന തൃ എ) നാരദശാപത്തിന്റെതേജസ്സാൽ
കകുഭദ്രുമാത്മതാം ( ആ സ്ത്രീ ദ്വി ഇ) കകുഭദ്രുമാത്മതയെ(നീർമരിതായി)
ഉപേയിവാംസൗ (സ പു പ്ര ദ്വി) പ്രാപിച്ചവരായ
കുബേരപുത്രൗ  (അ പു പ്ര ദ്വി) കുബേരപുത്രന്മാർ(നളകൂബരനും മണിഗ്രീവനും)
തരസാ (സ ന തൃ എ) വേഗത്തിൽ
ഏവ (അ) തന്നെ
രിംഖതഃ (ത പു ഷ എ) പോകുന്ന
കൈടഭദ്വിഷഃ (ഷ പി ഷ എ) കൈടഭദ്വിട്ടിന്റെ - കൃഷ്ണന്റെ
അധ്വനി (ന പു സ എ) അധ്വാവിൽ - വഴിയിൽ

അതിഷ്ഠതാം (ലങ്ങ് പ പ്രപു ദ്വി) സ്ഥിതി ചെയ്തു

3 -65

സ സന്നികൃഷ്യ സ്ഥിതയോഃ പരസ്പരം
മഹീരുഹോർമദ്ധ്യപതേന നിസ്സരൻ
ഗതേന തിര്യക്ത്വമുലൂഖലേന തൗ
ബഭഞ്ജ ദാമോദരഗന്ധവാരണഃ


സ (തഛ പു പ്ര എ) ആ
ദാമോദരഗന്ധവാരണഃ (അ പു പ്ര എ) ദാമോദരഗന്ധവാരണം (ദാമോദരനായ മദയാന)
പരസ്പരം (അ) അന്യോന്യം
സന്നികൃഷ്യ (ല്യ അ) സന്നികർഷിച്ചിട്ട് - (അടുത്ത് സ്ഥിതിചെയ്ത്)
സ്ഥിതയോഃ (അ പു ഷ ദ്വി) സ്ഥിതങ്ങളായിരിക്കുന്ന
മഹീരുഹോഃ (ഹ പു ഷ ദ്വി) മഹീരുട്ടുകളുടെ - വൃക്ഷങ്ങളുടെ
മദ്ധ്യപതേന (അ പു തൃ എ) മധ്യപഥത്തിലൂടെ - നടുക്കു കൂടെ
നിസ്സരൻ  (ത പു പ്ര എ) നിസ്സരന്നായിട്ട് - പോകുന്നവനായിട്ട്
തിര്യക്ത്വം ((അ ന ദ്വി എ) തിര്യക്ത്വത്തെ ( വിലങ്ങനെ)
ഗതേന  ( അ ന തൃ എ) പ്രാപിച്ച
ഉലൂഖലേന (അ ന തൃ എ) ഉലൂഖലം കൊണ്ട് - ഉരൽ കൊണ്ട്
തൗ (തഛ് പു ദ്വി ദ്വി) അവയെ
ബഭഞ്ജ (ലിട് പ പ്രപു എ) ഭഞ്ജിച്ചു

3- 66

പ്രപദ്യ ദിവ്യം വപുരംബരസ്ഥിതൗ
വിമുക്തശാപൗ ധനദാത്മജാവുഭൗ
പ്രണമ്യ ഭക്ത്യാ പുരുഷം പുരാതനം
മുദാന്വിതൗ ജഗ്മതുരന്തികം പിതുഃ

ധനദാത്മജൗ (അ പു [പ്ര ദ്വി) ധനദാത്മജന്മാരായ
ഉഭൗ (സംഖ്യ പ്ര ദ്വി) ഇരുവർ
വിമുക്തശാപൗ (അ പു പ്ര ദ്വി) വിമുക്തശാപന്മാരായി
ദിവ്യം (അ ന ദ്വി എ) ദിവ്യമായ
വപുഃ (സ ന ദ്വി എ) വപുസ്സിനെ ശരീരത്തെ
പ്രപദ്യ (ല്യ അ ) പ്രാപിച്ചിട്ട്
അംബരസ്ഥിതൗ  (അ പു പ്ര ദ്വി)അംബരസ്ഥിതന്മാരായിയ്ട്ട്
പുരാതനം (അ പു ദ്വി എ) പുരാതനനായ
പുരുഷം  (അ പു ദ്വി എ) പുരുഷനെ
ഭക്ത്യാ ((ഇ സ്ത്രീ തൃ എ) ഭക്തിയോടു കൂടീ
പ്രണമ്യ (ല്യ അ) പ്രണമിച്ചിട്ട്
മുദാ (ദ സ്ത്രീ തൃ എ) സന്തോഷത്തോടു
അന്വിതൗ (അ പു പ്ര ദ്വി) കൂടിയവരായി
പിതുഃ  (ഋ പു ഷ എ) പിതാവിന്റെ
അന്തികം (അ പു ദ്വി എ) അന്തികത്തെ - സമീപത്തെ
ജഗ്മതുഃ (ലിട് പ പ്രപു ദ്വി) പ്രാപിച്ചു

3- 67

നന്ദാദയസ്സപദി ഗോകുലവാസിനസ്തേ
തദ്ഭംഗജന്മ സുമഹദ്ധ്വനിതം  നിശമ്യ
അഭ്യേത്യ ഭഗ്നപതിതൗ കകുഭദ്രുമൗ തൗ
തത്രാക്ഷതം ച ദദൃശുസ്സരസീരുഹാക്ഷം

നന്ദാദയഃ (ഇ പു പ്ര ബ)  നന്ദാദികളായ

തേ (തഛ് പു പ്ര ബ) ആ
ഗോകുലവാസിനഃ (ന പു പ്ര ബ) ഗോകുലവാസികൾ
തദ്ഭംഗജന്മ (ന ന ദ്വി എ) തത് ഭംഗം കൊണ്ടുണ്ടായ
സുമഹത് ( ത ന ദ്വി എ) സുമഹത്തായ - വലിയ
ധ്വനിതം  (അ ന ദ്വി എ) ധ്വനിതത്തെ - ശബ്ദത്തെ
നിശമ്യ ( ല്യ അ)നിശമിച്ചിട്ട്, കേട്ടിട്ട്
സപദി (അ) പെട്ടെന്ന്
അഭ്യേത്യ   (ല്യ അ ) അഭിയാനം ചെയ്തിട്ട് - പോയിട്ട്
തത്ര (അ) അവിടെ
ഭഗ്നപതിതൗ (അ പു ദ്വി ദ്വി) ഭഗ്നമായി പതിച്ച - വീണു കിടക്കുന്ന
തൗ (തഛ പു ദ്വി ദ്വി) ആ
കകുഭദ്രുമൗ (അ പു ദ്വി ദ്വി) കകുഭദ്രുമങ്ങളെയും
അക്ഷതം (അ പു ദ്വി എ) അക്ഷതനായ - ക്ഷതം സംഭവിക്കാത്ത
സരസീരുഹാക്ഷം (അ പു ദ്വി എ) സരസിരുഹാക്ഷനെയും

ദദൃശുഃ (ലിട് പ പ്ര പു ബ) ദർശിച്ചു
3 - 68

നന്ദസ്സമീക്ഷ്യ ദുരിതാനി ബഹൂനി സദ്ഭ്യഃ
ദത്വാ ഗവാമയുതമാത്മസുതാഭിവൃദ്ധ്യൈഃ
സമ്മന്ത്ര്യ  ബന്ധുഭിരപാസ്യ പദം തദാശു
വൃന്ദാവനം പ്രതി യയൗ ശകടൈരസംഖ്യൈഃ

നന്ദ  (അ പു പ്ര എ) നന്ദൻ
ബഹൂനി (ഉ ന ദ്വി ബ) ബഹുക്കളായ
ദുരിതാനി (അ ന ദ്വി ബ) ദുരിതങ്ങളെ
സമീക്ഷ്യ (ല്യ അ) സമീക്ഷിച്ചിട്ട് - കണ്ടിട്ട്
ആത്മസുതാഭിവൃദ്ധ്യൈഃ (ഇ സ്ത്രീ ച എ) ആത്മസുതന്റെ അഭിവൃദ്ധിക്കായിട്ട്
ഗവാം (ഓ സ്ത്രീ ഷ ബ) ഗോക്കളുടെ
അയുതം ( അ ന ദ്വി എ) അയുതത്തെ - പതിനായിരം
സദ്ഭ്യഃ (ത പു ച ബ) സത്തുക്കൾക്കായി
ദത്വാ (ത്വാ അ) കൊടുത്തിട്ട്
ബന്ധുഭിഃ (ഉ പു തൃ ബ) ബന്ധുക്കളോട്
സമ്മന്ത്ര്യ   (ല്യ അ)  ആലോചിച്ച്
തത്  ( തഛ ന ദ്വി എ) ആ
പദം (അ ന ദ്വി എ) പദത്തെ - സ്ഥലത്തെ
ആശു  (അ) പെട്ടെന്ന്
അപാസ്യ (ല്യ അ) അപാസിച്ചിട്ട് ഉപേക്ഷിച്ചിട്ട്
അസംഖ്യൈഃ (അ പു തൃ ബ) അസംഖ്യങ്ങളായ
ശകടൈഃ (അ പു തൃ ബ) ശകടങ്ങളോടു കൂടി
വൃന്ദാവനം (അ ന ദ്വി എ) വൃന്ദാവനത്തെ
പ്രതി (അ) കുറിച്ച്
യയൗ (ലിട് പ പ്രപു എ) യാനം ചെയ്തു

3- 69

ഗത്വാഥ ഗോകുലപതിർമനസോനുകൂലേ
കൂലേ കളിന്ദദുഹിതുർവിദധേ പദാനി
രേമെ ച തത്ര പുരുഹൂതപദാഭിരാമേ
ലീലായിതാനി തനയസ്യ നിരീക്ഷമാണഃ

അഥ (അ) അനന്തരം
ഗോകുലപതിഃ (ഇ പു പ്ര എ) ഗോകുലപതി
ഗത്വ (ക്ത്വാ അ) പോയിട്ട്
മനസഃ (സ ന ഷ എ) മനസിന്
അനുകൂലേ (അ ന സ എ) അനുകൂലമായ
കൂലേ  (അ ന സ എ) കൂലത്തിങ്കൽ - തീരത്ത്
കളിന്ദദുഹിതുഃ (ഋ സ്ത്രീ ഷ എ) കളിന്ദദുഹിതാവിന്റെ - കാളിന്ദിയുടെ
പദാനി വിദധേ വാസസ്ഥലങ്ങളെ വിധാനം ചെയ്തു
പുരുഹൂതപദാഭിരാമേ (അ ന സ എ) പുരുഹൂതപദാഭിരാമയായ  -ദേവലോകതുല്യമായ
തത്ര (അ) അവിടെ
തനയസ്യ ( അ പു ഷ എ) തനയന്റെ
ലീലായിതാനി  നിരീക്ഷമാണഃ രേമെ  ച - കളികൾ ആസ്വദിച്ചു കൊണ്ട് സുഖമായി താമസിച്ചു

3-70

ദധിനിർമ്മധനേ നിരുദ്യമാ സാ
നവനീതശ്രപണേ ഗവാം ച ദോഹേ
സുതകേളീഹൃതേക്ഷണാ യശോദാ
ക്ഷണകല്പാനി നിനായ വാസരാണി

സാ യശോദാ സുതകേളിഹൃതേക്ഷണാ
ദധിനിർമ്മധനേ നവനീതശ്രപണേ ഗവാം
ദോഹേ ച
നിരുദ്യമാ
വാസരാണി
ക്ഷണകല്പാനി
നിനായ

ആ യശോദയാകട്ടെ മകന്റെ കേളികൾകണ്ടിരുന്ന് തൈർ കടയുന്നതിലോ, വെണ്ണ എടൂക്കുന്നതിലൊ, പശുക്കളെ കറക്കുന്നതിലൊ ഒന്നും താല്പര്യം ഇല്ലാതെ ദിവസങ്ങളെ നിമിഷങ്ങളായി  കരുതി (പെട്ടെന്നു തന്നെ തീർന്നുപോകുന്നതായി)

3-71

അനുയാതി ജിഘൃസ്ഖയേവ നന്ദേ
തരസാ രിംഖണതല്പരസ്യ വിഷ്ണോഃ
ലളിതാളകവേല്ലിതാനി രേജുഃ
മുഖമാത്രേണ മുഹുർനിവർത്തിതാനി

നന്ദേ ജിഘൃക്ഷയാ ഇവ അനുയാതി തരസാ രിംഖണതല്പരസ്യ വിഷ്ണോഃ ലളിതാളക്വേല്ലിതാനി മുഖമാത്രേണ മുഹുഃ നിവർത്തിതാനി രേജു

നന്ദഗോപർ കൃഷ്ണനെ പിടിക്കുവാനായയോട്ടൊ എന്നു തോന്നുമാരു ചെല്ലുമ്പോൾ വേഗത്തിൽ പോകുന്ന കൃഷ്ണന്റെ അതിസുന്ദരങ്ങളായ കുറുനിരകളുടെ പരിവർത്തനങ്ങൾ കൊണ്ട് വീണ്ടും വീണ്ടും ശോഭിച്ചു - കൃഷ്ണൻ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി കൊണ്ട് ഓടുന്നതിന്റെ വർണ്ണന

3-72
അന്തരാ വിഹതിമദ്ഭിരുത്ഥിതൈഃ
അസ്ഫുടാക്ഷരപദാഭിരുക്തിഭിഃ
ഭംഗുരൈശ്ച പരിരംഭണോദ്യമൈഃ
ഗോകുലം നിഖിലമന്വരഞ്ജയൽ


അന്തരാ വിഹതിമദ്ഭിഃ ഉത്ഥിതൈഃ അസ്ഫുടാക്ഷരപദാഭിഃ ഉക്തിഭിഃ ഭംഗുരൈഃ പരിരംഭണോദ്യമൈഃ ച സ നിഖിലം ഗോകുലം അന്വരഞ്ജയത്


ഓടി വീണും പിന്നീടെഴുനേറ്റോടിയും, അസ്ഫുടമായ അക്ഷരങ്ങൾ കൊണ്ടുള്ള വർത്തമാനത്താലും അസമഗ്രങ്ങളായ ആലിംഗനം കൊണ്ടും ഗോകുലത്തെ മുഴുവൻ കൃഷ്ണൻ സന്തോഷിപ്പിച്ചു
3-73

പശ്യ മാതുലമിതി പ്രദർശിതം
യാമിനീഷു ഗഗനേ യശോദയാ
ആജുഹാവ ലളിതേന പാണിനാ
ശീതഭാനുമരവിന്ദലോചനഃ

അരവിന്ദലോചനഃ  യശോദയാ യാമിനീഷു  മാതുലം പശ്യ ഇതി ഗഗനേ  പ്രദർശിതം ശീതഭാനും ലളിതേന പാണിനാ ആജുഹാവ

രാത്രികളിൽ അമ്മാമനെ കാണൂ എന്നു പറഞ്ഞ് ആകാശത്തിൽ കാണിച്ചു കൊടൂത്ത ചന്ദ്രനെ കൃഷ്ണൻ ലളിതങ്ങളായ കൈകൾ ആട്ടി വിളിച്ചു

3- 74

ആത്മനഃ പ്രതികൃതിം വിലോകയൻ
മാതൃഹസ്തമണിദർപ്പണോദരേ
ഏഹി മിത്ര കിമിഹേതി കൗതുകാൽ
വ്യാജഹാര ശതപത്രലോചനഃ

ശതപത്രലോചനഃ മാതൃഹസ്തമണിദർപ്പണോദരേ ആത്മനഃ പ്രതികൃതിം വിലോകയൻ ഏഹി മിത്ര,ഇഹ കിം  ഇതി കൗതുകാൽ വ്യാജഹാര

അമ്മയുടെ കയ്യിലുള്ള കണ്ണാടിയിൽ സ്വന്തം പ്രതിരൂപത്തെ കണ്ടിട്ട് അല്ലയൊ കൂട്ടുകാരാ ഇവിടെ എന്തിനിരിക്കുന്നു  ഇങ്ങു വരൂ എന്ന് കൗതുകത്തോടെ വിളിച്ചു

3-75

ഗൗരവം കഥമിയം സഹേത  മേ
മേദിനീതി കൃപയേവ ചിന്തയൻ
മാധവഃ പതനഭീതിമുദ്വഹൻ
മന്ദമേവ നിദധേ പദാവലിം

മാധവഃ  പതനഭീതിമുദ്വഹൻ  ഇയം  മേദിനീ കഥം  മേ ഗൗരവം സഹേത ഇതി കൃപയാ ഏവ ചിന്തയൻ പദാവലിം മന്ദം ഏവ വിദധേ

മാധവൻ, വീണുപോയാൽ തന്റെ ഈ ഭാരത്തെ ഭൂമി എങ്ങനെ താങ്ങും എന്ന് കൃപയോടെ ചിന്തിച്ച് പദാവലികളെ വളരെ മൃദുവായി മാത്രം ചെയ്തു - സൂക്ഷിച്ചു നടന്നു എന്ന്
3-76
ദേവോ നിശാസു ഹരിരങ്കഗതോ ജനന്യാ
ശൃണ്വൻ കഥാ മധുമുചോ മഹതാദരേണ
മന്ദം തദീയകരപല്ലവതാഡിതോരുഃ
സുസ്വാപ കുഡ്മളിതലോചനപുണ്ഡരീകഃ

നിശാസു ഹരിഃ ദേവഃ  ജനന്യാ അങ്കഗതഃ
മധുമുചഃ കഥാ മഹതാ ആദരേണ ശൃണ്വൻ
മന്ദം തദീയകരപല്ലവതാഡിതോരുഃ
കുഡ്മളിതലോചനപുണ്ഡരീകഃ സുസ്വാപ

രാത്രികളിൽ ഹരിയാകുന്ന ദേവൻ അമ്മയുടെ മടിയിൽ കിടന്ന് മധുസൂദനന്റെ കഥകളെ വലിയ ആദരത്തോടു കൂടി കേട്ടുകൊണ്ട്, അമ്മയുടെ കൈകളാൽ മംദം തുറ്റകളിൽ താളം പിടിക്കപ്പെട്ട്, താമരമൊട്ടുപോലെ ഉള്ള കണ്ണൂകളുമായി ഉറങ്ങി

3-77

കൗതുകേന പിതുരഗ്രതോ ഹരേഃ
ധാവതസ്ഖലനമീക്ഷമാണയാ
മോദനിഘ്നമനസാ സലജ്ജയാ
ന സ്ഥിതം ന ചലിതം യശോദയാ

കൗതുകേന പിതു അഗ്രതഃ ധാവതഃ ഹരേഃ
സ്ഖലനമീക്ഷമാണയാ  യശോദയാ മോദനിഘ്നമനസാ
സലജ്ജയാ ന സ്ഥിതം ന ചലിതം

കൗതുകം കൊണ്ട് പിതാവിനു മുന്നിൽ ഓടിയ ഹരി തെറ്റി വീഴുന്നതു കണ്ടിട്ട് മോദനിഘ്നമനസായി (ഓട്ടം കണ്ട സന്തോഷം) ലജ്ജയോടു കൂടി യശോദ നിൽക്കുവാനും നടക്കുവാനും പറ്റാതെ നിന്നു


3-78

മുഖഡിണ്ഡിമവാദിനാ പരീതോ
മധുജിത് കൗതുകിനാ സുഹൃദ്ഗണേന
അധിരോപിതവാരണേന്ദ്രഭാവോ
ലളിതാഭിർഗതിഭിർഗൃഹേഷു രേമേ

മുഖഡിണ്ഡിമവാദിനാ കൗതുകിനാ സുഹൃദ്ഗണേന
പരീതഃ മധുജിത് അധിരോപിതവാരണേന്ദ്രഭാവഃ
ലളിതാഭിർഗതിഭിഃ ഗൃഹേഷു രേമേ

മുഖമാകുന്ന ചെണ്ട കൊട്ടികൊണ്ട് നടക്കുന്ന - (വായ കൊണ്ട് ചെണ്ടകൊട്ടി) കുതുകികളായ സുഹൃത്തുക്കളാൽ ചുറ്റപ്പെട്ട്, സ്വയം ആനയാണെന്ന ഭാവത്തിൽ നടന്ന്, ലളിതമായ കളികളാൽ വീടൂകളിൽ സന്തോഷിച്ചു

3-79

അഥാഭിവൃദ്ധിം പ്രതിപദ്യമാനോ
ദധ്യാദിഷു പ്രീതിമുവാഹ ശൗരിഃ
തത്തത് പ്രദാനേന വശേ വിധാതും
ആരേഭിരേ ഗോകുലയോഷിതസ്തം

അഥ അഭിവൃദ്ധിം പ്രതിപദ്യമാനഃ ശൗരിഃ
ദധ്യാദിഷു പ്രീതിം ഉവാഹ
ഗോകുലയോഷിതഃ തത് തത് പ്രദാനേന
തം വശേ വിധാതും ആരേഭിരേ

അനന്തരം വളരുന്ന ശൗരി തൈർ ആദികളിൽ  ഇഷ്ടമുള്ളവനായി. ഗോകുലസ്ത്രീകൾ അതാത് കൊടുത്ത് അവനെ വശപ്പെടുത്താൻ ആരംഭിച്ചു
3- 80
കുരുഷ്വ നൃത്തം നവനീതമൂല്യം
കൃഷ്ണേതി സാഭ്യർത്ഥനമൂചിഷീണാം
വ്രജാംഗനാനാം സ പുരസ്സലീലം
ഉദഞ്ചയാമാസ പദാരവിന്ദം

കൃഷ്ണ  നവനീതമൂല്യം നൃത്തം  കുരുഷ്വ ഇതി സാഭ്യർത്ഥനം ഊചിഷീണാം
വ്രജാംഗനാനാം പുരഃ സ സലീലം പദാരവിന്ദം ഉദഞ്ചയാമാസ


അല്ലയൊ കൃഷ്ണ വെണ്ണ തരാം , നൃത്തം ചെയ്യൂ എന്ന് അഭ്യർത്ഥിച്ച ഗോപസ്ത്രീകൾക്കു മുന്നിൽ അവൻ കളിയായി കാലുയർത്തി

3-81

താസാം മനഃപ്രീതി വിധാനദക്ഷേ
തഥാക്ഷണം തസ്ഥുഷി ശാർങ്ങപാണൗ
ഏകാംഘ്രിസംസ്പർശവിയോഗമാത്രാത്
അധന്യമാത്മാനമമന്യതോർവീ

 ശാർങ്ങപാണൗ താസാം മനഃപ്രീതി വിധാനദക്ഷേ ക്ഷണം തഥാ തസ്ഥുഷി,
ഏകാംഘ്രിസംസ്പർശവിയോഗമാത്രാത്
ഉർവീ ആത്മാനം അധന്യം അമന്യത

കൃഷ്ണൻ അവരെ സന്തോഷിപ്പിക്കുന്നതിനായി ഒരു നിമിഷം അങ്ങനെ നിന്നപ്പോൾ, ഒരു കാൽ തന്നിൽ സ്പർശിക്കാത്തതു കൊണ്ട് ഭൂമി സ്വയം അധന്യയാണ് താൻ എന്ന് വിചാരിച്ചു

3-82

ഉദഞ്ചിതം തസ്യ വിലോക്യ പാദം
വേധാ പുനർവിക്രമശങ്കിചേതാഃ
കമണ്ഡലും പാണിതലേന ഗൃഹ്ണൻ
അഭ്യുദ്യതോഭൂദവനേജനായ

വേധാ  തസ്യ  പാദം ഉദഞ്ചിതം വിലോക്യ
 പുനഃ വിക്രമശങ്കിചേതാഃ
 പാണിതലേന  കമണ്ഡലും ഗൃഹ്ണൻ
അവനേജനായ അഭ്യുദ്യതഃ അഭൂത്

ബ്രഹ്മാവ് കൃഷ്ണന്റെ പാദം ഉയർന്നതായിക്കണ്ട് വീണ്ടും വിക്രമം കാണിക്കുവാൻ പോകുന്നുവോ എന്നു ശങ്കിച്ച് കമണ്ഡലു കയ്യിലെടുത്ത് കാൽ കഴുകുവാൻ തയ്യാറായി നിന്നു
(പണ്ട് മഹാബലിയെ ചവിട്ടിതാഴ്ത്തിയ കഥ പോലെ)


3-83

നൃത്താമൃതം ഗോകുലയോഷിതസ്തത്
കൃഷ്ണസ്യ നേത്രാഞ്ജലിഭിഃ  പിബന്ത്യഃ
പ്രീതിപ്രകർഷസ്തിമിതൈർമനോഭിഃ
ആലേഖ്യയോഷിത്പ്രതിമാ ബഭൂവുഃ

ഗോകുലയോഷിതഃ  നേത്രാഞ്ജലിഭിഃ കൃഷ്ണസ്യ തത് നൃത്താമൃതം   പിബന്ത്യഃ
പ്രീതിപ്രകർഷസ്തിമിതൈഃ മനോഭിഃ
ആലേഖ്യയോഷിത്പ്രതിമാ ബഭൂവുഃ

ഗോപസ്ത്രീകൾ കൃഷ്ണന്റെ ആ നൃത്താമൃതം കണ്ട് സന്തോഷം കൊണ്ട് മനസ് സ്തബ്ധമായി വരച്ചു വച്ച സ്ത്രീപ്രതിമകളെന്നപോലെ ആയിത്തീർന്നു

3-84

വിദുർന്ന തദ്ദർശനപാരവശ്യാത്
ദാതും കരസ്ഥം നവനീതമേകാ
വിസ്രസ്യ ഭൂമൗ പതിതം തദന്യാ
ന മേനിരേ പാണിസരോരുഹേഭ്യഃ

ഏകാ തദ്ദർശനപാരവശ്യാത്
 കരസ്ഥം നവനീതം ദാതും ന വിദുഃ
അന്യാ പാണിസരോരുഹേഭ്യഃ വിസ്രസ്യ ഭൂമൗ പതിതം തത് ന മേനിരേ

ഗോപസ്ത്രീകളിൽ ചിലർ കൃഷ്ണന്റെ ആ നൃത്തം കണ്ട പാരവശ്യത്തിൽ, കയ്യിലിരുന്ന വെണ്ണ കൊടൂക്കുവാൻ മറന്നു പോയ്യി, മറ്റു ചിലരാകട്ടെ കയ്യിൽ നിന്നും വെണ്ണ ഭൂമിയിൽ വീണുപോയതും അറിഞ്ഞില്ല

3- 85

അജസ്രമേവം ഭവനേഷു താസാം
ബഭ്രാമ കൃഷ്ണോ നവനീതഭിക്ഷാം
പുരാ കിലാന്യൈരനിവർത്തനീയാ
നിവർത്തിതാ യേന ഹരസ്യ ഭിക്ഷാ

പുരാ അന്യൈഃ അനിവർത്തനീയാ  ഹരസ്യ ഭിക്ഷാ  യേന നിവർത്തിതാ കില, (സഃ)കൃഷ്ണഃ ഏവം  താസാം  ഭവനേഷു അജസ്രം   നവനീതഭിക്ഷാം ബഭ്രാമ

മറ്റാരാലും തടയപ്പെടാൻ പറ്റാതിരുന്ന ശിവന്റെ ഭിക്ഷതെണ്ടൽ പണ്ട് ആരാൽ നിവർത്തിക്കപ്പെട്ടുവൊ, ആ കൃഷ്ണൺ  ഇപ്പോൾ ഈ ഗോപസ്ത്രീകളുടെ വീട്ടിൽ എല്ലായ്പ്പോഴും വെണ്ണക്കായി ഭിക്ഷയെടുത്തു നടന്നു
86

ധിഗ്യാചനാം ചൗര്യഭവസ്യ ഭൂയാ-
നസ്ത്യംഹസോ നിര്ഹരണാഭ്യുപായഃ
മത്വേതി നൂനം നവനീതചൗര്യേ
മധോര്നിഹന്താ മതിമാബബന്ധ

യാചനാം (ആ സ്ത്രീ ദ്വി ഏ) യാചനയെ
ധിക് (അ) നിന്ദിക്കുന്നു
ചൗര്യഭവസ്യ (അ ന ഷ ഏ) ചൗര്യം കൊണ്ടുണ്ടായ - മോഷണം കൊണ്ടുണ്ടായ
അംഹസഃ (സ പു ഷ ഏ) പാപത്തിന്
നിര്ഹരണാഭ്യുപായഃ (അ പു പ്ര ഏ) നിര്ഹരണത്തിനുള്ള അഭ്യുപായങ്ങള് - ഇല്ലാതാക്കാനുള്ള ഉപായം
ഭൂയാന് (സ പു പ്ര ഏ) ഭൂയസായി - വളരെ അധികം
അസ്തി ( ലട് പ പ്രപു ഏ) ഉണ്ട്
ഇതി (അ) ഇപ്രകാരം
മത്വാ (ക്ത്വാ അ) മനനം ചെയ്തിട്ടോ - വിചാരിച്ചിട്ടോ
നൂനം (അ) എന്നു തോന്നുമാര്
മധോഃ (ഉ പു ഷ ഏ) മധുവിന്റെ
നിഹന്താ (ഋ പു പ്ര ഏ) നിഹന്താവ് - കൊലയാളി
നവനീതചൗര്യേ (അ ന സ ഏ) നവനീതത്തിന്റെ ചൗര്യത്തില് - വെണ്ണ മോഷണത്തില്
മതിം (ഇ പു ദ്വി ഏ) മതിയെ - ബുദ്ധിയെ
ആബബന്ധ (ലിട് പ പ്രപു ഏ) ആബന്ധിച്ചു- ഉറപ്പിച്ചു

യാചനം - തെണ്ടല് നിന്ദ്യമാണ് ആ പാപത്തിനു പരിഹാരമില്ല എന്നാല് മോഷണം കൊണ്ടുള്ള പാപത്തിന് ദാനധര്മ്മാദി അനേകം പരികാരമാര്ഗ്ഗങ്ങള് ഉണ്ട് എന്നു വിചാരിച്ചിട്ടോ എന്നു തോന്നുമാറ് മധുനാശനന് ആയ കൃഷ്ണന് വെണ്ണമോഷണത്തില് ബുദ്ധി ഉറപ്പിച്ചു.

87

നിര്വാപ്യ ദീപം മുഖമാരുതേന
ഹൈയംഗവീനം നിശി ഹര്ത്തുമിച്ഛന്
കൃഷ്ണഃ കടീഭൂഷണരത്നഭാസാ
വിഹന്യമാനോ വിഷസാദ ഭൂയഃ

നിശി (ആ സ്ത്രീ സ ഏ) നിശയില് - രാത്രിയില്
ദീപം (അ ന ദ്വി ഏ) ദീപത്തെ
മുഖമാരുതേന (അ പു തൃ ഏ) മുഖമാരുതനെകൊണ്ട് - വായ കൊണ്ട് ഊതി
നിര്വാപ്യ (ല്യ അ) നിര്വാപിച്ചിട്ട് - കെടുത്തിയിട്ട്
ഹയ്യംഗവീനം (അ ന ദ്വി ഏ) ഹയ്യംഗവീനത്തെ - വെണ്ണയെ
ഹര്ത്തും (തുമുന് അ) ഹരിക്കുവാന് - മോഷ്ടിക്കുവാന്
ഇച്ഛന് ( ത പു പ്ര ഏ) ഇച്ഛിക്കുന്നവനായി
കൃഷ്ണഃ (അ പു പ്ര ഏ) കൃഷ്ണന്
കടീഭൂഷണരത്നഭാസാ (സ സ്ത്രീ തൃ ഏ) കടീഭൂഷണത്തിലെ അരഞ്ഞാണിലെ രത്നഭാസാ - രത്നത്തിന്റെ തിളക്കം കൊണ്ട്
വിഹന്യമാനഃ (അ പു പ്ര ഏ) വിഹന്യമാനനായി - തടസപ്പെട്ടവനായി
ഭൂയഃ (അ) പിന്നെയും
വിഷസാദ (ലിട് പ പ്രപു ഏ) വിഷാദിച്ചു

രാത്രിസമയത്ത് വിളക്ക് ഊതിക്കെടുത്തിയിട്ട് വെണ്ണ മോഷ്ടിക്കുവാന് ഇച്ഛിച്ച കൃഷ്ണന് തന്റെ അരഞ്ഞാണത്തിലെ രത്നത്തിന്റെ തിളക്കം കാരണം അതു ചെയ്യാന് കഴിയാത്തവനായി പിന്നെയും വിഷമിച്ചു

88

നിപീഡയന്നഗ്രപദേന പൃത്ഥ്വീം
ഉന്നമ്യ ദേഹം ഭൃശമൂര്ദ്ധ്വബാഹുഃ
പയോഘടസ്പര്ശമനശ്നുവാനഃ
ത്രിവിക്രമോഭൂല് പരിഹാസപാത്രം

ത്രിവിക്രമഃ (അ പു പ്ര ഏ) ത്രിവിക്രമന് - വാമനാവതാരത്തില് മൂനു അടികളെ കൊണ്ട് മൂന്നു ലോകങ്ങളെയും അളന്നെടുത്തതിനാല് മൂന്നു വിക്രമങ്ങള് ഉള്ളവന് എന്ന അര്ത്ഥത്തില് ഈ പേര്
അഗ്രപദേന (അ ന തൃ ഏ) പദാഗ്രം കൊണ്ട് - പാദത്തിന്റെ വിരലൂന്നി
പൃത്ഥ്വീം (ഈ സ്ത്രീ ദ്വി ഏ) പൃത്ഥ്വിയെ
നിപീഡയന് (ത പു പ്ര ഏ) നിപീഡയന്നായി - അമര്ത്തിപ്പിടിക്കുന്നവനായി
ദേഹം (അ പു ദ്വി ഏ) ദേഹത്തെ
ഭൃശം (അ) ഏറ്റവും
ഉന്നമ്യ (ല്യ അ) ഉന്നമിച്ചിട്ട് -ഉയര്ത്തിയിട്ട്
ഊര്ദ്ധ്വബാഹുഃ (ഉ പു പ്ര ഏ) ഊര്ദ്ധ്വബാഹുവായി - കയ്യുകള് ഉയര്ത്തിപ്പിടിച്ച്
പയോഘടസ്പര്ശം (അ പു ദ്വി ഏ) പയോഘടസ്പര്ശത്തെ - പാലിരിക്കുന്ന കലത്തിന്റെ സ്പര്ശത്തെ
അനശ്നുവാനഃ (അ പു പ്ര ഏ) അനശ്നുവാനനായി - പ്രാപിക്കാത്തവനായി
പരിഹാസപാത്രം (അ ന പ്ര ഏ) പരിഹാസത്തിനു പാത്രം
അഭൂല് (ലുങ്ങ് പ പ്രപു ഏ) ഭവിച്ചു

ത്രിവിക്രമന് ആയ കൃഷ്ണന് കാലിന്റെ വിരലുകള് ഊന്നി ഭൂമിയില് നിന്നു ശരീരം ആവുന്നത്ര ഉയര്ത്തി കൈകള് നീട്ടിപ്പിടിച്ചിട്ടും പാലിരിക്കുന്ന കലത്തില് തൊടാന് സാധിക്കാതെ പരിഹാസപാത്രമായി

89

നിയമിതശ്വസിതോ നിഭൃതൈഃ പദൈഃ
നിശി കഥഞ്ചന ഗര്ഭഗൃഹം ഗതഃ
സ തു ഭയാദസമാപ്തമനോരഥഃ
നിവവൃതേ നവനീതഹരോ ഹരിഃ

നവനീതഹരഃ (അ പു പ്ര ഏ) നവനീതത്തെ വെണ്ണയെ ഹരിക്കുന്നവനായ - മോഷ്ടിക്കുന്നവനായ
സഃ (തച്ഛ പു പ്ര ഏ) ആ
ഹരിഃ (ഇ പു പ്ര ഏ) ഹരി
തു (അ) ആകട്ടെ
നിശി (ആ സ്ത്രീ സ ഏ) നിശയില് - രാത്രിയില്
നിയമിതശ്വസിതഃ (അ പു പ്ര ഏ) നിയമിതമായ - നിയന്ത്രിക്കപ്പെട്ട - അടക്കപ്പെട്ട , ശ്വസിതത്തോടുകൂടി ശ്വാസോച്ഛ്വാസത്തോടുകൂടി
നിഭൃതൈഃ (അ പു തൃ ബ) നിഭൃതങ്ങളായ - നിശ്ശബ്ദങ്ങളായ
പദൈഃ (അ പു തൃ ബ) പദങ്ങളോടുകൂടി - കാല്വയ്പ്പോടുകൂടി
കഥഞ്ചന (അ) ഒരുവിധത്തില്
ഗര്ഭഗൃഹം (അ ന ദ്വി ഏ) ഗര്ഭഗൃഹത്തെ - ഗൃഹാന്തര്ഭാഗത്തെ
ഗതഃ (അ പു പ്ര ഏ) ഗതനായിട്ട്
ഭയാല് (അ പു തൃ ഏ) ഭയത്താല്
അസമാപ്തമനോരഥഃ (അ പു പ്ര ഏ) അസമാപ്തമയ - പൂര്ത്തീകരിക്കാത്ത , മനോരഥത്തോടുകൂടി
നിവവൃതേ (ലിട് ആ പ്രപു ഏ) നിവര്ത്തിച്ചു - തിരികെ പോയി

രാത്രിയില് വെണ്ണ മോഷ്ടിക്കുവാനായി ശ്വാസം പിടിച്ച് നിശ്ശബ്ദമായി ഗൃഹത്തിനുള്ളില് കടന്നു എങ്കിലും സഫലമാകാത്ത ആഗ്രഹത്തോടു കൂടി ആ കൃഷ്ണന് മടങ്ങി.
90

ഹര്ത്തും ഹരേര്വ്യവസിതസ്യ ഘനേ നിശീഥേ
ഭൂഷാരവശ്രുതിഭയാല് വ്രജതോതിമന്ദം
അന്തര്ഗൃഹസ്യ നവനീതവതഃ പ്രവേശാല്
പ്രാഗേവ ഹന്ത പഥി സാ രജനീ വിഭാതാ

ഘനേ (അ ന സ ഏ) ഘനമായിരിക്കുന്ന - നിബിഡമായിരിക്കുന്ന
നിശീഥേ (അ ന സ ഏ) നിശീഥത്തില് - അര്ദ്ധരാത്രിയില്
ഹര്ത്തും (തുമുന് അ) ഹരിക്കുവാന് - മോഷ്ടിക്കുവാന്
വ്യവസിതസ്യ ( അ പു ഷ ഏ) വ്യവസിതനായി - ഉദ്യുക്തനായി
ഭൂഷാരവശ്രുതിഭയാല് (അ പു പ ഏ) ഭൂഷകളുടെ - ആഭരണങ്ങളുടെ, രവം - ശബ്ദം , ശ്രുതിഭയാല് - കേള്ക്കുമോ എന്നു ഭയന്ന്
അതിമന്ദം (ക്രി വി) അതിമന്ദമായി - വളരെ പതുക്കെ
വ്രജതഃ (ത പു ഷ ഏ) വ്രജന്നായിരിക്കുന്ന - പോകുന്ന
ഹരേഃ (ഇ പു ഷ ഏ) ഹരിയുടെ
നവനീതവതഃ (ത ന ഷ ഏ) നവനീതവത്തുകളായിരിക്കുന്ന - വെണ്ണയുള്ള
ഗൃഹസ്യ (അ ന ഷ ഏ) ഗൃഹത്തിന്റെ
അന്തഃ (അ) അകത്ത്
പ്രവേശാല് (അ പു പ ഏ) പ്രവേശത്തില് നിന്നു
പ്രാക് ഏവ (അ) മുന്നെ തന്നെ
പഥി (ന പു സ ഏ) വഴിയില്
സാ (തച്ഛ സ്ത്രീ പ്ര ഏ) ആ
രജനീ (ഈ സ്ത്രീ പ്ര ഏ) രാത്രി
വിഭാതാ (ആ സ്ത്രീ പ്ര ഏ) വിഭാതയായി - പുലര്ച്ചയായി
ഹന്ത (അ) കഷ്ടം

കൂരിരുട്ടായ അര്ദ്ധരാത്രിയില് വെണ്ണൗള്ള വീടുകളിലേക്ക് പോകുമ്പോള് തന്റെ ആഭരണങ്ങളുടെ ശബ്ദം കേള്ക്കുമോ എന്നു ഭയന്ന് വളരെ പതുക്കെ പോകുന്ന കൃഷ്ണന് ആ വീടുകള്ക്കുള്ളില് എത്തുന്നതിനു മുന്പു തന്നെ പുലര്ച്ചയായി കഷ്ടം തന്നെ

91

ഗോപീസമാഗമഭിയാ ച തൃഷാ ച ഗുര്വ്യാ
പാതും വിഹാതുമപി ഗോപഗൃഹേഷ്വജാനന്
ആദ്വാരമാദധിഘടം ച ഗതാഗതാനി
കുര്വന് സരോജനയനഃ ശ്രമമേവ ലേഭേ

ഗോപീസമാഗമഭിയാ (ഈ സ്ത്രീ തൃ ഏ) ഗോപികമാര്, സമാഗമിക്കുമൊ - വരുമോ എന്നുള്ള, ഭിയാ - ഭയം കൊണ്ടും
ച (അ) ഉം
ഗുര്വ്യാ (ഈ സ്ത്രീ തൃ ഏ) ഗുര്വിയായ - അതിയായ
തൃഷാ (ഷ സ്ത്രീ തൃ ഏ) തൃട്ട് - ദാഹം കൊണ്ടും
പാതും (തുമുന് അ) പാനം ചെയ്യാനും - കുടിക്കാനും
വിഹാതും (തുമുന് അ) ഉപേക്ഷിക്കുവാനും
അപി(അ)
അജാനന് (ത പു പ്ര ഏ) അജാനന്നായി - അറിയാത്തവനായി
സരോജനയനഃ (അ പു പ്ര ഏ) സരോജനയനന്
ഗോപഗൃഹേഷു (അ ന സ ബ) ഗോപഗൃഹങ്ങളില്
ആദ്വാരം (അ) ദ്വാരം വരെയും - വാതില് വരെയും
ആദധിഘടം (അ) ദധിഘടം വരെയും, - തൈര്കലം വരെയും
ഗതാഗതാനി (അ ന ദ്വി ബ) ഗതാഗതങ്ങള് - പോകുകയും വരികയും
കുര്വന് (ത പു പ്ര ഏ) കുര്വന്നായിട്ട് - ചെയ്യുന്നവനായി
ശ്രമം (അ പു ദ്വി ഏ) ശ്രമത്തെ
ഏവ (അ) മാത്രം
ലേഭേ (ലിട് ആ പ്രപു ഏ) ലഭിച്ചു

ഗോപികമാര് വരുമോ എന്ന ഭയം കൊണ്ടും വര്ദ്ധിച്ച ദാഹം കൊണ്ടും സരോജനയനന് തൈര് കുടിക്കുന്നതിനോ ഉപേക്ഷിച്ചു പോകുന്നതിനോ ശക്തനല്ലാതെ വാതില്ക്കലോളവും തിരികെ തൈര്ക്കലം വരെയും പോകുകയും വരികയും ചെയ്യുന്നവനായി തളര്ച്ച മാത്രം ലഭിച്ചു

92

ഭിത്തിഷു പ്രതിശരീരദര്ശനാല്
ശങ്കിതസ്യ നവനീതനിസ്പൃഹഃ
കിഞ്ചിദന്യമിവ തത്ര മാര്ഗ്ഗയന്
നിര്ജ്ജഗാമ മണിമന്ദിരോദരാല്

സഃ (തഛ പു പ്ര ഏ) അവന്
ഭിത്തിഷു (ഇ സ്ത്രീ സ ബ) ഭിത്തികളില്
പ്രതിശരീരദര്ശനാല് (അ ന പ ഏ) പ്രതിശരീരത്തിന്റെ - പ്രതിബിംബത്തിന്റെ ദര്ശനം - കാണല് ഹേതുവായി
ശങ്കിതഃ (അ പു പ്ര ഏ) ശങ്കിതനായി - സംശയിച്ച്
നവനീതനിസ്പൃഹഃ (അ പു പ്ര ഏ) നവനീതത്തില് വെണ്ണയില് , നിസ്പൃഹനായി - സ്പൃഹ - ആഗ്രഹം, ഇല്ലാത്തവനായി
തത്ര (അ) അവിടെ
അന്യല് (അ ന ദ്വി ഏ) അന്യമായ
കിഞ്ചില് (അ) ഏതോ ഒന്നിനെ
മാര്ഗ്ഗയന് (ത പു പ്ര ഏ) മാര്ഗ്ഗയന്നായി - അന്വേഷിക്കുന്നവനായി
ഇവ (അ) എന്ന പോലെ
മണിമന്ദിരോദരാല് (അ ന പ ഏ) മണിമന്ദിരത്തിനകത്തു നിന്ന്
നിര്ജ്ജഗാമ (ലിട് പ പ്രപു ഏ) നിര്ഗ്ഗമിച്ചു - പുറത്തുവന്നു

ഭിത്തികളില് തന്റ്യെ പ്രതിബിംബം കണ്ട് മറ്റാരോ വന്നോ എന്നു സംശയിച്ച് കൃഷ്ണന് വെണ്ണയിലുള്ള ആഗ്രഹം കളഞ്ഞ് മറ്റ് എന്തോ അന്വേഷിക്കുകയായിരുന്നു എന്ന മട്ടില് വീടിനുള്ളില് നിന്നും പുറമെക്കു പോയി

93

ജിഹീര്ഷുരന്തര്ഭവനേഷു ഗോരസം
ദിനാന്യനൈഷീത്തദുപായചിന്തയാ
സ ജാഗരൂകശ്ച നിനായ യാമിനീം
മനോഹരാഭിര്ഹരണപ്രവൃത്തിഭിഃ

സഃ (തഛ പു പ്ര ഏ) അവന്
അന്തര്ഭവനേഷു (അ പു സ ബ) അന്തര്ഭവനങ്ങളില് - ഭവനത്തിന്റെ അന്തര്ഭാഗങ്ങളില് - വീടുകള്ക്കുള്ളില്
ഗോരസം (അ പു ദ്വി ഏ) ഗോരസത്തെ - പാല്, തൈര് വെണ്ണ തുടങ്ങിയവയെ
ജിഹീര്ഷു (ഉ പു പ്ര ഏ) ജിഹീര്ഷുവായി - ഹരിക്കുവാന് ഇച്ഛിക്കുന്നവനായി -
തദുപായചിന്തയാ (ആ സ്ത്രീ തൃ ഏ) അതിനുള്ള ഉപായങ്ങള് ചിന്തിച്ചു കൊണ്ട്
ദിനാനി (അ ന ദ്വി ബ) ദിനങ്ങളെ
അനൈഷീത് (ലുങ്ങ് പ പ്രപു ഏ) നയിച്ചു
ജാഗരൂകഃ (അ പു പ്ര ഏ) ജാഗരൂകനായി - ഉറക്കമില്ലാത്തവനായി
മനോഹരാഭിഃ (അ പു തൃ ബ) മനോഹരങ്ങളായ
ഹരണപ്രവൃത്തിഭിഃ (ഇ പു തൃ ബ) ഹരണപ്രവൃത്തികള് കൊണ്ട്
യാമിനീം (ഈ സ്ത്രീ ദ്വി ഏ) യാമിനിയെ - രാത്രിയെ
ച (അ) ഉം

അവന് വീടുകളില് ഉള്ള പാല് തൈര് തുടങ്ങിയവയെ എങ്ങനെ മോഷ്ടിക്കാം എന്നു ചിന്തിച്ചു കൊണ്ട് പകലും, മനോഹരങ്ങളായ മോഷണപ്രവൃത്തികള് കൊണ്ട് രാത്രിയും കഴിച്ചുകൂട്ടി
94

ദൃഷ്ടേപി തത്സവിധസഞ്ചരണേ സ തത്ര
വക്തും നിമിത്തമുചിതം കൃതനിശ്ചയസ്സന്
അഭ്യര്ണ്ണ ഏവ നിദധേ ദധിഭാജനസ്യ
ലീലായിതോപകരണാനി നിജാനി ശൗരീ


സഃ (തച്ഛ പു പ്ര ഏ) ആ
ശൗരിഃ (ഇ പി പ്ര ഏ) ശൗരി
തത്സവിധസഞ്ചരണേ (അ ന സ ഏ) തത്സവിധസഞ്ചരണത്തില് - അതിനടുത്തുകൂടി പോകുന്നത്
ദൃഷ്ടെ (അ ന സ ഏ) കാണുമ്പോള്
അപി(അ)
ഉചിതം (അ ന ദ്വി ഏ) ഉചിതമായ
നിമിത്തം (അ ന ദ്വി ഏ) കാരണത്തെ
വക്തും (തുമുന് അ) പറയുവാന്
കൃതനിശ്ചയഃ (അ പു പ്ര ഏ) തീരുമാനിച്ച്
സന് (ത പു പ്ര ഏ) സന്നായിട്ട്
(രണ്ടു വാക്കുകളും കൂടി - കൃതമായ നിശ്ചയം സന്നായി - ഭവിച്ചവനായി - തീരുമാനിച്ചവനായി)
ദധിഭാജനസ്യ (അ ന ഷ ഏ) ദധിയുടെ പാത്രത്തിന്റെ - തൈര്കലത്തിന്റെ
അഭ്യര്ണ്ണേ (അ പു സ ഏ) അഭ്യര്ണ്ണത്തില് - അടുത്ത്
ഏവ (അ) തന്നെ
നിജാനി (അ ന ദ്വി ബ) നിജങ്ങളായ - സ്വന്തം
ലീലായിതോപകരണാനി (അ ന ദ്വി ബ) ലീലായിതത്തിന്റെ ഉപകരണങ്ങളെ - കളിപ്പാട്ടങ്ങളെ
നിദധേ (ലിട് ആ പ്രപു ഏ) നിധാനം ചെയ്തു - വച്ചു

തൈര് പാത്രത്തിനടുത്ത് ചുറ്റിത്തിരിയുന്നത് കണ്ട് ആരെങ്കിലും ചോദിച്ചാല് പറയുവാനായി കാരണം ഉണ്ടാക്കാന് വേണ്ടി തന്റെ കളിപ്പാട്ടങ്ങളെ കൃഷ്ണന് ആ തൈര്പാത്രത്തിന്റെ അടുത്തു തന്നെ വച്ചു

95

വഹന് ഗൃഹീതോ നവനീതമച്യുതോ
ഭയേന പാരിപ്ലവനേത്രപങ്കജഃ
പദാ ലിഖന് ഭൂമിമവാങ്ങ്മുഖസ്ഥിതോ
ജഹാര ചേതോപി ച ഗോപയോഷിതാം

നവനീതം (അ ന ദ്വി ഏ) നവനീതത്തെ - വെണ്ണയെ
വഹന് (ത പു പ്ര ഏ) വഹന്നായി - വഹിച്ചുകൊണ്ട്
ഗൃഹീതഃ (അ പു പ്ര ഏ) ഗൃഹീതനായ പിടിക്കപ്പെട്ട
അച്യുതഃ (അ പു പ്ര ഏ) അച്യുതന്
ഭയേന (അ ന തൃ ഏ) ഭയത്താല്
പാരിപ്ലവനേത്രപങ്കജഃ (അ പു പ്ര ഏ) പാരിപ്ലവമായ - ചഞ്ചലമായ , നേത്രപങ്കജത്തോടുകൂടിയവനായി
അവാങ്ങ്മുഖഃ (അ പു പ്ര ഏ) അധോമുഖനായി - താഴേക്കു നോക്കുന്നവനായി
പദാ (ദ പു തൃ ഏ) പദം കൊണ്ട്
ഭൂമിം (ഇ പു ദ്വി ഏ) ഭൂമിയെ
ലിഖന് (ത പു പ്ര ഏ) ലിഖന്നായി - വരയ്ക്കുന്നവനായി
സ്ഥിതഃ (അ പു പ്ര ഏ) സ്ഥിതനായി
ഗോപയോഷിതാം (ത സ്ത്രീ ഷ ബ) ഗോപസ്ത്രീകളുടെ
ചേതഃ (സ ന ദ്വി ഏ) ചേതസ്സിനെ - മനസ്സിനെ
അപി (അ) പോലും
ജഹാര (ലിട് പ പ്രപു ഏ) ഹരിച്ചു.

മോഷ്ടിച്ച വെണ്ണയുമായി പിടിക്കപ്പെട്ട കൃഷ്ണന് ഭയത്താല് കണ്ണുകള് ഇളക്കി ക്കൊണ്ട് താഴേക്കു നോക്കി നിന്നു ഭൂമിയില് പാദം കൊണ്ടു വരച്ചു നിന്ന് ഗോപസ്ത്രീകളുടെ മനസിനെ പോലും കവര്ന്നു

96

ശപേ പിതൃഭ്യാമിത ഊര്ദ്ധ്വമേവം
നാഹം വിധാസ്യേ നവനീത ചൗര്യം
വിനിശ്വസന്നിത്യഭിധായ കൃഷ്ണോ
ജഹാര മാതുശ്ച പിതുശ്ച ചേതഃ

അഹം (അസ്മ പ്ര ഏ) ഞാന്
പിതൃഭ്യാം (ഋ പു തൃ ദ്വി) പിതാക്കന്മാരെ കൊണ്ട്
ശപേ (ലട് ആ ഉപു ഏ) ശപിക്കുന്നു - ശപഥം ചെയ്യുന്നു
ഇതഃ (അ) ഇന്നു മുതല്
ഊര്ദ്ധ്വം (അ) മേലില്
ഏവം (അ) ഇപ്രകാരം
നവനീതചൗര്യം (അ ന ദ്വി ഏ) നവനീത ചോരണത്തെ - വെണ്ണമോഷണത്തെ
ന (അ) വിധാസ്യേ (ലൃട് ആ ഉപു ഏ) ചെയ്യുകയില്ല
ഇതി (അ) ഇപ്രകാരം
കൃഷ്ണഃ (അ പു പ്ര ഏ) കൃഷ്ണന്
വിനിശ്വസന് (ത പു പ്ര ഏ) വിനിശ്വസന്നായി - ദീര്ഘനിശ്വാസം ചെയ്തുകൊണ്ട്
അഭിധായ (ല്യ അ) പറഞ്ഞിട്ട്
മാതുഃ (ഋ സ്ത്രീ ഷ ഏ) മാതാവിന്റെയും
പിതുഃ (ഋ പു ഷ ഏ) പിതാവിന്റെയും
ച (അ)
ചേതഃ (സ ന ഷ ഏ) ചേതസ്സിനെ - മനസ്സിനെ
ജഹാര (ലിട് പ പ്രപു ഏ) ഹരിച്ചു

ഇനിമേലില് ഞാന് വെണ്ണ മോഷ്ടിക്കുകയില്ല എന്ന് ഞാന് മാതാപിതാക്കളെ പിടിച്ചു ശപഥം ചെയ്യുന്നു എന്ന് ദീര്ഘനിശ്വാസം ചെയ്തുകൊണ്ട് പറഞ്ഞ കൃഷ്ണന് അതുവഴീ മാതാവിന്റെയും പിതാവിന്റെയും മനസ്സുകള് കൂടി ഹരിച്ചു

97

ഏഹി സദ്മ തനയേതി സാദരം
യാചിതോപി സ മുഹുര്യശോദയാ
ആനനേന നവനീതഗന്ധിനാ
നാജഗാമ വിഹരന്നിവാച്യുതഃ

തനയ (അ പു സം പ്ര ഏ) അല്ലയോ മകനേ
സദ്മ ( ന ന ദ്വി ഏ) സദ്മത്തെ - വീടിനെ
ഏഹി (ലോട് പ മപു ഏ) പ്രാപിച്ചാലും
ഇതി (അ) ഇപ്രകാരം
യശോദയാ ( ആ സ്ത്രീ തൃ ഏ) യശോദയാല്
സാദരം (ക്രി വി) ആദരവോടുകൂടി
മുഹുഃ (അ) വീണ്ടും വീണ്ടും
യാചിതഃ (അ പു പ്ര ഏ) യാചിതനായി - അപേക്ഷിക്കപെട്ടു
അപി(അ) എങ്കിലും
സഃ (തച്ച പു പ്ര ഏ) ആ
അച്യുതഃ (അ പു പ്ര ഏ) അച്യുതന്
നവനീതഗന്ധിനാ ( ന ന തൃ ഏ) നവനീതഗന്ധിയായ - വെണ്ണ മണക്കുന്ന
ആനനേന (അ ന തൃ ഏ) മുഖത്തോടുകൂടി
വിഹരന് (ത പു പ്ര ഏ) വിഹരന്നായി - കളിക്കുന്നവന്
ഇവ (അ) എന്ന പോലെ
ന (അ) ആജഗാമ (ലിട് പ പ്രപു ഏ) ആഗമിച്ചില്ല

മകനെ വീട്ടിലേക്കു വന്നാലും എന്ന് വീണ്ടും വീണ്ടും വിളിച്ചിട്ടും , വെണ്ണ മണക്കുന്ന മുഖവുമായി കൃഷ്ണന് കളിക്കുന്നതു പോലെ ഭാവിച്ച് നടന്നു - വീട്ടിലേക്കു പോയില്ല

98

ഹൃതം നവം മേ നവനീതമാലയാല്
ഹൃതം ഘൃതം മേ ദധി മേ ഹൃതം നിശി
ഇതി പ്രഭാതേ വചനാനി യോഷിതാം
ഉവാഹ ശൃണ്വന്ന മുഖേ സ വിക്രിയാം

നിശി (ആ സ്ത്രീ സ ഏ) നിശിയില് - രാത്രിയില്
മേ (അസ്മ ഷ ഏ) എന്റെ
ആലയാല് (അ പു പ ഏ) ആലയത്തില് നിന്ന് - വീട്ടില് നിന്ന്
നവം (അ ന പ്ര ഏ) നവമായ - പുതിയ
നവനീതം (അ ന പ്ര ഏ) വെണ്ണ
ഹൃതം (അ ന പ്ര ഏ) ഹൃതമായി - മോഷ്ടിക്കപ്പെട്ടു
മേ (അസ്മ ഷ ഏ) എന്റെ
ഘൃതം (അ ന പ്ര ഏ) നെയ്യ്
ഹൃതം (അ ന പ്ര ഏ) ഹൃതമായി - മോഷ്ടിക്കപ്പെട്ടു
മേ (അസ്മ ഷ ഏ) എന്റെ
ദധിഃ (ഇ ന പ്ര ഏ) തൈര്
ഹൃതം (അ ന പ്ര ഏ) ഹൃതമായി - മോഷ്ടിക്കപ്പെട്ടു
ഇതി (അ) ഇപ്രകാരം
പ്രഭാതേ (അ ന സ ഏ) പ്രഭാതത്തില്
യോഷിതാം (ത സ്ത്രീ ഷ ബ) യോഷിത്തുകളുടെ - സ്ത്രീകളുടെ
വചനാനി ( അ ന ദ്വി ബ) വാക്കുകളെ
ശൃണ്വന് (ത പു പ്ര ഏ) ശൃണ്വന്നായിട്ട് - കേള്ക്കുന്നവനായിട്ട്
സഃ (തച്ഛ പു പ്ര ഏ) അവന്
മുഖേ ( അ ന സ ഏ) മുഖത്തില്
വിക്രിയാം (ആ സ്ത്രീ ദ്വി ഏ) വിക്രിയയെ - ഭാവഭേദത്തെ
ന (അ) ഉവാഹ (ലിട് പ പ്രപു ഏ) വഹിച്ചില്ല

പ്രഭാതത്തില് ഗോപസ്ത്രീകള് വന്ന് എന്റെ വീട്ടില് നിന്നും വെണ്ണ മോഷ്ടിച്ചു, എന്റെ വീട്ടില് നിന്നും നെയ്യു മോഷ്ടിച്ചു, തൈരു മോഷ്ടിച്ചു എന്നൊക്കെ പറയുന്നതു കേട്ടിട്ടും കൃഷ്ണന് തന്റെ മുഖത്ത് യാതൊരു ഭാവഭേദവും കാട്ടിയില്ല
99

പുത്രം കുലസ്യ ഭുവനസ്യ ച രക്ഷിതാരം
അഭ്യര്ത്ഥിതോപി ഭഗവാനരവിന്ദനാഭഃ
ത്വാം മേ ദദൗ വിധിവശാല് ഭുവനൈകചോര-
മിത്യാഹ കോപമഭിനീയ സുതം യശോദാ

കുലസ്യ (അ ന ഷ ഏ) കുലത്തിന്റെയും
ഭുവനസ്യ (അ ന ഷ ഏ) ഭുവനത്തിന്റെയും
ച(അ)
രക്ഷിതാരം (ഋ പു ദ്വി ഏ) രക്ഷകനായ
പുത്രം (അ പു ദ്വി ഏ) പുത്രനെ
അഭ്യര്ത്ഥിതഃ (അ പു പ്ര ഏ) അഭ്യര്ത്ഥിതന്
അപി (അ) എങ്കിലും
ഭഗവാന് (ത പു പ്ര ഏ) ഭഗവാനായ
അരവിന്ദനാഭഃ (അ പു പ്ര ഏ) അരവിന്ദനാഭന്
വിധിവശാല് (അ ന പ ഏ) വിധികാരണം
ഭുവനൈകചോരം (അ പു ദ്വി ഏ) ഭുവനൈകചോരനായ - ഭുവനത്തിലെ ഏക കള്ളനായ
ത്വാം (യുഷ്മ ദ്വി ഏ) നിന്നെ
മേ (അസ്മച്ഛ ച ഏ) എനിക്കായിട്ട്
ദദൗ (ലിട് പ പ്രപു ഏ) ദാനം ചെയ്തു
ഇതി (അ) ഇപ്രകാരം
യശോദാ (ആ സ്ത്രീ പ്ര ഏ) യശോദ
കോപം (അ പു ദ്വി ഏ) കോപത്തെ
അഭിനീയ (ല്യ അ) അഭിനയിച്ചുകൊണ്ട്
ആഹ (ലിട് പ പ്രപു ഏ) പറഞ്ഞു

കുലത്തിന്റെയും ലോകത്തിന്റെയും രക്ഷകനായ പുത്രനെ തരണം എന്നു പ്രാര്ത്ഥിച്ചിട്ടും ലോകകള്ളനായ നിന്നെ ഭഗവാന് വിഷ്ണു എനിക്കു മകനായി തന്നു എന്ന് കോപം അഭിനയിച്ചു കൊണ്ട് യശോദ പറഞ്ഞു


100

സ സാന്ത്വനേന പ്രതിപാദനേന
ഭേദേന തീവ്രേണ ച തര്ജ്ജനേന
നിര്ബ്ബദ്ധ്യ പൃഷ്ടോപി മുഹുര്ജ്ജനന്യാ
നാംഗീകരോതി സ്മ ഹരിസ്സ്വചൗര്യം

സഃ (തച്ഛ പു പ്ര ഏ) ആ
ഹരിഃ (ഇ പു പ്ര ഏ) ഹരി
ജനന്യാ (ഈ സ്ത്രീ തൃ ഏ) ജനനിയാല്
സാന്ത്വനേന ( അ ന തൃ ഏ) സാന്ത്വനം കൊണ്ടും
പ്രതിപാദനേന ( അ ന തൃ ഏ) പ്രതിപാദനം കൊണ്ടും
ഭേദേന ( അ ന തൃ ഏ) ഭേദം കൊണ്ടും - ഭയപ്പെടുത്തികൊണ്ടും
തീവ്രേണ ( അ ന തൃ ഏ) തീവ്രമായ - കഠിനമായ
തര്ജ്ജനേന - ( അ ന തൃ ഏ) തര്ജ്ജനം - ഭര്ത്സനം കൊണ്ടും
ച (അ) ഉം
മുഹുഃ (അ) വീണ്ടും വീണ്ടും
നിര്ബ്ബദ്ധ്യ (ല്യ അ) നിര്ബന്ധിച്ച്
പൃഷ്ടഃ (അ പു പ്ര ഏ) പൃഷ്ടനായി - ചോദിക്കപ്പെട്ടവനായി
അപി (അ) എങ്കിലും
സ്വചൗര്യം (അ ന ദ്വി ഏ) സ്വന്തം ചൗര്യത്തെ - മോഷണത്തെ
ന (അ), അംഗീകരോതി (ലട് പ പ്രപു ഏ) അംഗീകരിച്ചില്ല
സ്മ (അ) തന്നെ

യശോദ വീണ്ടും വീണ്ടും സാമദാനഭേദദണ്ഡാദി ഉപായങ്ങള് ഉപയോഗിച്ചു പലതവണ ചോദിച്ചിട്ടും ആ കൃഷ്ണന് തന്റെ മോഷണം സമ്മതിച്ചില്ല തന്നെ
101
സംരക്ഷണായ ജഗതാമവതീര്യ പൃത്ഥ്വ്യാം
ഗോപാലസത്മസു ഹരത്യഖിലം മുകുന്ദഃ
ഇത്ഥം നിശമ്യ പരിഹാസവചസ്സുരാണാം
അന്തര്ജ്ജഹാസ ഭഗവാനരവിന്ദനാഭഃ

ജഗതാം (ത പു ഷ ബ) ജഗത്തുക്കളുടെ
സംരക്ഷണായ (അ ന ച ഏ) സംരക്ഷണത്തിനായിക്കൊണ്ട്
പൃത്ഥ്വ്യാം (ഈ സ്ത്രീ സ ഏ) പൃത്ഥ്വിയില്
അവതീര്യ (ല്യ അ) അവതരിച്ചിട്ട്
മുകുന്ദഃ (അ പു പ്ര ഏ) മുകുന്ദന്
ഗോപാലസത്മസു (ന ന സ ബ) ഗോപാലന്മാരുടെ സദ്മങ്ങളില് - വീടുകളില്
അഖിലം (അ ന ദ്വി ഏ) അഖിലത്തെയും - എല്ലാം
ഹരതി (ലട് പ പ്രപു ഏ) ഹരിക്കുന്നു -മോഷ്ടിക്കുന്നു
ഇത്ഥം (അ) ഇപ്രകാരം
സുരാണാം (അ പു ഷ ബ) സുരന്മാരുടെ- ദേവന്മാരുടെ
പരിഹാസവചഃ (സ ന ദ്വി ഏ) പരിഹാസവചനത്തെ
നിശമ്യ (ല്യ അ) നിശമനം ചെയ്തിട്ട് - കേട്ടിട്ട്
ഭഗവാന് (ത പു പ്ര ഏ) ഭഗവാനായ
അരവിന്ദനാഭഃ (അ പു പ്ര ഏ) അരവിന്ദനാഭന് - നാഭിയില് അരവിന്ദം ഉള്ളവന് - വിഷ്ണു
അന്തഃ (അ) അന്തര്ഭാഗത്ത് - ഉള്ളില്
ജഹാസ (ലിട് പ പ്രപു ഏ) ഹസിച്ചു - ചിരിച്ചു.

മുകുന്ദന് ലോകത്തെ രക്ഷിക്കുവാന് വേണ്ടി ഭൂമിയിലവതാരം എടുത്തിട്ട്, ഗോപാലന്മാരുടെ വീട്ടിലുള്ള സകലതും മോഷ്ടിക്കുന്നു എന്ന് ദേവന്മാര് പരിഹാസവാക്കുകള് പറയുന്നതു കേട്ടിട്ട് വിഷ്ണു ഉള്ളില് ചിരിച്ചു

102
കൃഷ്ണസ്യ കേളിസമരേക്ഷണകൗതുകേന
ഗോപീഷു മുക്തഭവനാസു ബഹിഃസ്ഥിതാസു
മിത്രൈഃ പരാജിത ഇവ ദ്രുതമേത്യ ഗേഹം
ബദ്ധ്വാ കവാടമഹരന്നവനീതമന്തഃ

കൃഷ്ണസ്യ (അ പു ഷ ഏ) കൃഷ്ണന്റെ
കേളിസമരേക്ഷണകൗതുകേണ (അ ന തൃ ഏ) കേളിസമരേക്ഷണകൗതുകം ഹേതുവായി - കളിയായുള്ള സമരം-യുദ്ധം, ഈക്ഷിക്കുന്നതില് - കാണുന്നതില് ഉള്ള കൗതുകം കൊണ്ട്
ഗോപീഷു (ഈ സ്ത്രീ സ ബ) ഗോപികമാര്
മുക്തഭവനാസു (ആ സ്ത്രീ സ ബ) മുക്തഭവനകളായി - വീടു വിട്ടു
ബഹിഃ (അ) ബഹിര്ഭാഗത്ത് - വെളിയില്
സ്ഥിതാസു ( ആ സ്ത്രീ സ ബ) സ്ഥിതകളായിരിക്കുമ്പോള്
സഃ (തഛ പു പ്ര ഏ) അവന്
മിത്രൈഃ (അ പു തൃ ബ) മിത്രങ്ങളാല്
പരാജിതഃ (അ പു പ്ര ഏ) പരാജിതന്
ഇവ (അ) എന്നു തോന്നുമാറ്
ദ്രുതം (ക്രി വി) പെട്ടെന്ന്
ഗേഹം (അ ന ദ്വി ഏ) ഗേഹത്തെ - വീടിനെ
ഏത്യ (ല്യ അ) പ്രാപിച്ചിട്ട്
കവാടം (അ ന ദ്വി ഏ) കവാടത്തെ
ബദ്ധ്വാ (ക്ത്വാ അ) ബന്ധിച്ചിട്ട്
അന്തഃ (അ) അകത്ത്
നവനീതം (അ ന ദ്വി ഏ) നവനീതത്തെ - വെണ്ണയെ
അഹരന് (ലങ്ങ് പ പ്രപു ഏ) ഹരിച്ചു

കൃഷ്ണന്റെ കളിയായുള്ള യുദ്ധം കാണുവാനായി ഗോപികമാര് കൗതുകം പൂണ്ട് വീട്ടിനുള്ളില് നിന്നും പുറത്തു വന്നു നില്ക്കുമ്പോള്, കൂട്ടുകാരാല് പരാജിതന് എന്നു തോന്നിക്കുമാറ് വീട്ടിനുള്ളില് ഓടിക്കയറിയിട്ട് കതകടച്ച് അവന് അകത്ത് വെണ്ണ മോഷ്ടിച്ചു.

103

ത്രിഭുവനമഹനീയൈരഭ്യുപായൈരസംഖ്യൈഃ
നിഖിലമിതി സ മുഷ്ണന് ഗോകുലം നന്ദസൂനുഃ
അരമത സവയോഭിസ്തത്ര ഗോപാലപുത്രൈഃ
അപര ഇവ ശശാങ്കഃ പ്രാണിനാം പ്രീതിഹേതുഃ

ത്രിഭുവനമഹനീയൈഃ (അ പു തൃ ബ) ത്രിഭുവനമഹനീയങ്ങളായ
മൂന്നുലോകങ്ങളിലും പൂജനീയങ്ങളായ
അസംഖ്യൈഃ (അ പു തൃ ബ) അസംഖ്യങ്ങളായ
അഭ്യുപായൈഃ (അ പു തൃ ബ) അഭ്യുപായങ്ങളെ കൊണ്ട് - ഉപായങ്ങളെ കൊണ്ട്
ഇതി (അ) ഇപ്രകാരം
നിഖിലം (അ ന ദ്വി ഏ) നിഖിലമായ - അശേഷമായ
ഗോകുലം (അ ന ദ്വി ഏ) ഗോകുലത്തെ
മുഷ്ണന് (ത പു പ്ര ഏ) മുഷ്ണന്നായി - മോഷ്ടിക്കുന്നവനായി
സ: (തച്ഛ പു പ്ര ഏ) ആ
നന്ദസൂനുഃ (ഉ പു പ്ര ഏ) നന്ദകുമാരന്
തത്ര (അ) അവിടെ
സവയോഭിഃ (സ പു തൃ ബ) സവയസ്സുകളായ
ഗോപാലപുത്രൈഃ (അ പു തൃ ബ) ഗോപാലപുത്രന്മാരോടു കൂടി
അപരഃ (അ പു പ്ര ഏ) അപരനായ - മറ്റൊരു
ശശാങ്കഃ (അ പു പ്ര ഏ) ശശാങ്കന് - ചന്ദ്രന്
ഇവ (അ) എന്ന പോലെ
പ്രാണീനാം (ന പു ഷ ബ) പ്രാണികള്ക്ക്
പ്രീതിഹേതുഃ (ഉ പു പ്ര ഏ) പ്രീതിയ്ക്കു കാരണമായി
അരമത (ലങ്ങ് ആ പ്രപു ഏ) രമിച്ചു

ത്രൈലോക്യപൂജിതമായി അസംഖ്യം ഉപായങ്ങളെ കൊണ്ട് ഇപ്രകാരം ഗോകുലത്തിലുള്ള സര്വപദാര്ത്ഥങ്ങളെയും മോഷ്ടിക്കുന്നവനായിട്ട് , തന്റെ സമപ്രായ്ക്കാരായ കൂട്ടുകാരോടു കൂടി മറ്റൊരു ചന്ദ്രനോ എന്നു തോന്നുമാറ് കൃഷ്ണന് മറ്റുള്ളവര്ക്ക് സന്തോഷമുണ്ടാക്കി കളിച്ചു രസിച്ചു

No comments:

Post a Comment